എന്നും ചൂടുള്ള ഇഡലിയും സാമ്പാറും കഴിക്കുന്നവരാണോ നിങ്ങൾ ? ഭാരം കുറയ്ക്കാൻ ബെസ്റ്റാണ് 

 


ഇഡലിയും സാമ്പാറും എന്നും മലയാളികളുടെ ഇഷ്ട്ട വിഭവമാണ്. എന്നും ചൂട് ഇഡലിയും സാമ്പറും കഴിച്ചാലും മടുക്കാത്തവരാണ് നാം. പഴമക്കാർ ഇങ്ങനെ ഇഡലിയും സാമ്പറുമാക്കിയത് വെറുതെയല്ല. നിരവധി ​ഗുണങ്ങൾ ഉണ്ട് ഈ കോമ്പിനേഷന്. ഇഡലി ശരീരത്തിനും ആരോഗ്യത്തിനും വളരെ നല്ലതാണ്. ഇഡലിയുടെ ചില ആരോഗ്യഗുണങ്ങള്‍ ചുവടെ. പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, നാരുകള്‍ എന്നിവ ഇഡലിയില്‍ അടങ്ങിയിട്ടുണ്ട്. ഇഡലിയില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ഫൈബറും പ്രോട്ടീനും ദഹനപ്രക്രിയ എളുപ്പമാക്കാനും ഭാരം കുറയ്ക്കാനും സഹായിക്കുന്നു. ഇഡലിമാവില്‍ അടങ്ങിയിരിക്കുന്ന ഉഴുന്നുപരിപ്പിന്റെ സാന്നിധ്യം ശരീരത്തില്‍ അയണിന്റെ സാന്നിധ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും ഇഡലിയിലുള്ള ഫൈബറിന്റെയും പ്രോട്ടീന്റെയും സാന്നിധ്യം അമിതഭക്ഷണം കഴിക്കാനുള്ള പ്രവണതയെ തടയുന്നു.
ഇഡലി കഴിക്കുന്നത് ശരീരത്തിലെ കര്‍ബോഹൈഡ്രേറ്റിന്റെ അളവ് നിയന്ത്രണ വിധേയമാക്കാന്‍ സഹായിക്കുന്നു.