സുന്ദരമായ മുഖം വേണോ ? വീട്ടിൽ ഒരു കറ്റാർ വഴ വളർത്തു

 


സുന്ദരമായ മുഖം വേണോ ? വീട്ടിൽ ഒരു കറ്റാർ വഴ വളർത്തു. നിരവധി ​ഗുണങ്ങളുണ്ട്. കറ്റാർവാഴ ജെല്ലും അൽപം മഞ്ഞളും തുല്യ അളവിലെടുത്ത് മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ മുഖകാന്തി കൂട്ടുന്നതിന് സഹായിക്കുന്നു. ‌കറ്റാർവാഴ ജെല്ലും വെള്ളരിക്ക നീരും തുല്യ അളവിലെടുത്ത് മുഖത്തു പുരട്ടാം. 

ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇത് ഇടാവുന്നതാണ്. മുഖത്തെ കറുപ്പകറ്റാനും മുഖകാന്തി കൂട്ടാനും സഹായിക്കുന്നു. വിറ്റാമിൻ സി, ഫോളിക് ആസിഡ് എന്നിവ വെള്ളരിക്കയിൽ അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ ചർമ്മത്തിൽ ജലംശം അളവ് കൂട്ടുന്നു. 

കറ്റാർവാഴ ജെൽ, നാരങ്ങ നീര് എന്നിവ തുല്യ അളവിൽ എടുത്ത് മിക്സ് ചെയ്ത്  ചർമ്മത്തിൽ പുരട്ടുക. ഇത് ചർമ്മത്തിന് ആവശ്യമായ ജലാംശം നൽകുന്നു. സൺ ടാനുക്കളെ നീക്കം ചെയ്യാനുള്ള മറ്റൊരു എളുപ്പമാർഗം കറ്റാർവാഴയും തക്കാളിയും ചേർത്ത് ഉപയോഗിക്കുക എന്നതാണ്. ആന്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമായ തക്കാളി മുഖത്തെ ടാനുകളെ അകറ്റാൻ സഹായിക്കും.