ശരീരഭാരം കൂട്ടണോ? ഡയറ്റിൽ പ്രധാനമായും ചേർക്കേണ്ട ഭക്ഷണങ്ങൾ
ശരീരഭാരം കുറയ്ക്കാനുള്ള നിരവധി മാർഗങ്ങളെ കുറിച്ച് പതിവായി നമ്മൾ കേൾക്കാറുണ്ട്. എന്നാൽ ശരീരഭാരം കൂട്ടാൻ എന്ത് ചെയ്യണമെന്ന് പലരും ആശയക്കുഴപ്പത്തിലാണ്. നമ്മുടെ പൊക്കത്തിനും പ്രായത്തിനും അനുസരിച്ചാണ് ശരീരഭാരം ഉണ്ടാകേണ്ടത്. ഇതിനായി ഡോക്ടറുടെയോ ന്യൂട്രീഷ്യന്റയോ നിര്‍ദ്ദേശം തേടുന്നതും നല്ലതാണ്. ശരീരഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.
ശരീരഭാരം കൂട്ടാന്‍ കഴിക്കേണ്ട പ്രധാനഭക്ഷണം ചോറ് തന്നെയാണ്. ചോറില്‍ കാര്‍ബോഹൈഡ്രേറ്റ് നല്ല അളവില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചോറ് കഴിക്കുന്നത് ശരീര ഭാരം കൂട്ടാൻ സഹായിക്കും. കൂടാതെ ശരീരത്തിന് ഊര്‍ജം ലഭിക്കാനും ഇതാണ് നല്ലത്. കലോറിയും പോഷകങ്ങളും ഗ്രീന്‍ പീസില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ശരീര ഭാരം കൂടാന്‍ സഹായിക്കും.
അതുപോലെതന്നെ ഉരുളക്കിഴങ്ങ് പോലെയുള്ള കിഴങ്ങ് വര്‍ഗങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇത് കഴിക്കുന്നത് ശരീര ഭാരം കൂട്ടാന്‍ ഗുണം ചെയ്യും. നേന്ത്രപ്പഴം പതിവായി കഴിക്കുന്നതും ശരീര ഭാരം കൂട്ടാന്‍ സഹായിക്കും. അതിനൊപ്പം രക്തസമ്മര്‍ദത്തെ നിയന്ത്രിക്കാനും ഇത് കഴിക്കുന്നത് നല്ലതാണ്.