ശരീരഭാരം കുറയ്ക്കണോ? ഇതാ കലോറി കുറഞ്ഞ ഭക്ഷണങ്ങൾ
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ കലോറി കുറഞ്ഞ ചില ഭക്ഷണങ്ങൾ
ക്യാരറ്റ്
ക്യാരറ്റിൽ കലോറി വളരെ കുറവാണ്. കൂടാതെ ഇതിൽ വിറ്റാമിനുകൾ, ഫൈബർ, ആന്റിഓക്‌സിഡന്റ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് നല്ലതാണ്.
കോളിഫ്‌ലവർ
കോളിഫ്‌ലവറിൽ കലോറി വളരെ കുറവാണ്. ഇതിൽ ധാരാളം ജലാംശം ഉള്ളതിനാൽ നിർജ്ജലീകരണം തടയാനും സഹായിക്കും.
ആപ്പിൾ
ആപ്പിളിൽ കലോറി വളരെ കുറവാണ്. കൂടാതെ ഇതിൽ ധാരാളം ഡയറ്ററി ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
വെള്ളരി
വെള്ളരിയിൽ കലോറി വളരെ കുറവാണ്. ഇത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും
ബ്ലൂബെറി
ബ്ലൂബെറിയിൽ കലോറി വളരെ കുറവാണ്. ഇത് ഹൃദയാരോഗ്യം സംരക്ഷിക്കാനും എല്ലുകളുടെ ബലം കൂട്ടാനും ചർമ്മാരോഗ്യത്തിനും നല്ലതാണ്.
ബീറ്റ്‌റൂട്ട്
ബീറ്റ്‌റൂട്ടിൽ ധാരാളം ഫോളറ്റ് അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിൽ കലോറി വളരെ കുറവാണ്. ഇത് കഴിക്കുന്നത് കോശങ്ങളുടെ വളർച്ചയ്ക്ക് നല്ലതാണ്.
ക്യാബേജ്
ക്യാബേജിൽ കലോറി വളരെ കുറവാണ്. ഇത് ദിവസവും ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കും.