ആർത്തവ ദിവസങ്ങളിൽ കഴിച്ചിരിക്കേണ്ട ഭക്ഷണങ്ങൾ
Dec 19, 2025, 15:47 IST
ആർത്തവ ദിനങ്ങളിൽ ശരിയായ ഭക്ഷണക്രമം പാലിക്കുന്നത് ശരീരത്തിലെ അസ്വസ്ഥതകളും ക്ഷീണവും കുറയ്ക്കാൻ സഹായകമാവും. പ്രധാനമായും ജലാംശം നിലനിർത്തുന്നതും പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ കഴിക്കാനുമാണ് ശ്രദ്ധിക്കേണ്ടത്. ആർത്തവ സമയത്ത് ആശ്വാസം നൽകുന്ന ചില ഭക്ഷണങ്ങൾ ഇവയാണ്:
- വെള്ളം
ആർത്തവ സമയത്ത് ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് അത്യാവശ്യമാണ്. മതിയായ തോതിൽ വെള്ളം കുടിക്കുന്നത് നിർജ്ജലീകരണം മൂലമുള്ള തലവേദന ഒഴിവാക്കുകയും ശരീരത്തിൽ വെള്ളം കെട്ടിനിൽക്കുന്നതും വയറുവീർക്കുന്നതും കുറയ്ക്കുകയും ചെയ്യും. - ജലാംശം കൂടുതലുള്ള പഴങ്ങൾ
തണ്ണിമത്തൻ, ഓറഞ്ച്, പപ്പായ തുടങ്ങിയ പഴങ്ങൾ ശരീരത്തിന് ആവശ്യമായ ജലാംശം നൽകും. ഇവ ആർത്തവ ദിനങ്ങളിലെ അസ്വസ്ഥത കുറയ്ക്കാൻ സഹായകരമാണ്. - പച്ചക്കറികൾ
പച്ചക്കറികൾ, പ്രത്യേകിച്ച് ജലാംശം കൂടുതലുള്ളവ, ദഹനം സുഗമമാക്കുകയും ശരീരത്തിലെ ക്ഷീണം കുറയ്ക്കുകയും ചെയ്യുന്നു. - ഇരുമ്പ് അടങ്ങിയ ഇലക്കറികൾ
ആർത്തവ സമയത്ത് ഇരുമ്പിന്റെ അളവ് കുറയുന്നത് സാധാരണമാണ്. ചീര, മുരിങ്ങയില, ചുവന്ന ചീര തുടങ്ങിയ ഇലക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അമിത രക്തസ്രാവം മൂലമുള്ള ക്ഷീണം അകറ്റാൻ സഹായിക്കും. - ഇഞ്ചി ചായ
ഇഞ്ചി ചായ ഓക്കാനം, വയറുവേദന തുടങ്ങിയ അസ്വസ്ഥതകൾ കുറയ്ക്കാൻ സഹായകമാണ്. എന്നാൽ അമിതമായി കഴിച്ചാൽ വയറുവേദനയോ നെഞ്ചെരിച്ചിലോ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ മിതത്വം പാലിക്കണം. - ലഘുവായ പോഷകസമൃദ്ധ ഭക്ഷണങ്ങൾ
ദഹിക്കാൻ എളുപ്പമുള്ള, പോഷകങ്ങൾ നിറഞ്ഞ ഭക്ഷണങ്ങൾ ശരീരത്തിന് ആവശ്യമായ ഊർജം നൽകുകയും ആർത്തവ ദിനങ്ങൾ കൂടുതൽ സുഖകരമാക്കുകയും ചെയ്യും.