മുടി തഴച്ച് വളരാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ

 

മുടിയുടെ വളർച്ചയും ആരോഗ്യവും ശരിയായ പോഷകാഹാരത്തിൽ ആശ്രയിച്ചിരിക്കുന്നു. പോഷകസമൃദ്ധമായ ഭക്ഷണം  മുടി തഴച്ച്, ശക്തമായി വളരാനും പൊട്ടലും വീഴ്ചയും കുറയാനും സഹായിക്കും. പ്രത്യേകിച്ച് പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ സമൃദ്ധമായി ലഭിക്കുന്ന ആഹാരങ്ങൾ മുടിയുടെ വളർച്ചയെ സ്വാഭാവികമായി പിന്തുണയ്ക്കുന്നു.


മുടി തഴച്ച് വളരാൻ കഴിക്കേണ്ട ചില ഭക്ഷണങ്ങൾ


മുട്ട

മുടിയുടെ ബലത്തിന് നിർണായകമായ ഉയർന്ന നിലവാരമുള്ള പ്രോട്ടീനും ബയോട്ടിനും മുട്ടയിൽ അടങ്ങിയിട്ടുണ്ട്


സാൽമൺ

സാൽമൺ, അയല, സാർഡിൻ എന്നിവയിൽ ആവശ്യമായ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിരിക്കുന്നു. ഇത് മുടി വളർച്ച വേ ഗത്തിലാക്കുന്നു.


ഇലക്കറി

ഇലക്കറിയിൽ ഇരുമ്പ്, ഫോളേറ്റ്, വിറ്റാമിൻ എ എന്നിവ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ മുടികൊഴിച്ചിൽ കുറയ്ക്കുന്നു.


ബെറിപ്പഴങ്ങൾ

ബെറിപ്പഴങ്ങളിൽ ഉയർന്ന അളവിൽ വിറ്റാമിൻ സിയും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് മുടിയെ കരുത്തുള്ളതാക്കുന്നു.


മധുരക്കിഴങ്ങ്

മധുരക്കിഴങ്ങിൽ ബീറ്റാ കരോട്ടിൻ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ശരീരം വിറ്റാമിൻ എ ആയി പരിവർത്തനം ചെയ്ത് മുടിയുടെ ഘടന മെച്ചപ്പെടുത്തുന്നു.


അവക്കാഡോ

വരണ്ടതും കേടായതും, ചുരുണ്ടതുമായ മുടിക്ക് മികച്ചതാണ് അവക്കാഡോ. മുടി പൊട്ടിപ്പോകുന്നത് തടയുന്നതിനും തലയോട്ടിയിലെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിനും സഹായിക്കുന്നു.


നട്സ്

നട്സ് പതിവായി കഴിക്കുന്നത് മുടി കൊഴിച്ചിൽ തടയുകയും തലയോട്ടിക്ക് ഈർപ്പം നൽകുകയും ചെയ്യുന്നു