നല്ല ഉറക്കം ലഭിക്കാനായി കഴിക്കേണ്ട ഭക്ഷണങ്ങൾ

 

ഉറക്കക്കുറവ് ഇന്നത്തെ ജീവിതശൈലിയിൽ പലർക്കും സാധാരണ പ്രശ്‌നമായി മാറിയിട്ടുണ്ട്. ശരിയായ ഭക്ഷണക്രമം നല്ല ഉറക്കം ലഭിക്കാൻ സഹായകമാവും.ഉറക്കം ലഭിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം


നട്‌സ്

ബദാം, വാൾനട്ട്, പിസ്ത തുടങ്ങിയ പല നട്സുകളിലും മെലറ്റോണിൻ, മഗ്‌നീഷ്യം, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ മികച്ച ഉറക്കം ലഭിക്കാൻ സഹായിക്കും,'

ചെറി

ആന്റിഓക്‌സിഡൻറുകൾ, നാരുകൾ, പൊട്ടാസ്യം എന്നിവയാൽ സമ്പുഷ്ടമായ ചെറി വീക്കം കുറയ്ക്കുന്നതിനും, ഉറക്കത്തിൻറെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു

കിവിപ്പഴം

കിവി: സെറോടോണിൻ, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ കിവിപ്പഴം വേഗത്തിൽ ഉറങ്ങാനും കൂടുതൽ നേരം ഉറങ്ങാനും സഹായിക്കും.

കൊഴുപ്പുള്ള മത്സ്യം

സാൽമൺ, ട്യൂണ എന്നിവയിൽ ഒമേഗ-3 ഫാറ്റി ആസിഡുകളും വിറ്റാമിൻ ഡിയും കൂടുതലാണ്, ഇത് സെറോടോണിൻ വർദ്ധിപ്പിക്കുകയും നല്ല ഉറക്കത്തിനും സഹായിക്കുന്നു

ചൂടുള്ള പാൽ

ചൂടുള്ള പാൽ കുടിക്കുന്നത് ഉത്കണ്ഠ കുറയ്ക്കുകയും പേശികൾക്ക് വിശ്രമം നൽകി സുഖകരമായ ഉറക്കം പ്രദാനം ചെയ്യുകയും ചെയ്യുന്നു.

മത്തങ്ങ വിത്തുകൾ

അമിനോ ആസിഡായ ട്രിപ്‌റ്റോഫാൻ അടങ്ങിയ മത്തങ്ങ വിത്തുകൾ കഴിക്കുന്നത് നല്ല ഉറക്കം കിട്ടാൻ സഹായിക്കുന്നു.