ചർമ്മം തിളക്കമുള്ളതാക്കാൻ ശീലമാക്കേണ്ട ഭക്ഷണങ്ങൾ

 

ചർമ്മത്തിന്റെ ആരോഗ്യം നമ്മൾ ഉപയോഗിക്കുന്ന ക്രീമുകളിലും ബ്യൂട്ടി പ്രൊഡക്റ്റുകളിലും മാത്രമല്ല, ദിനംപ്രതി സ്വീകരിക്കുന്ന ഭക്ഷണത്തിലുമാണ് വലിയ രീതിയിൽ ആശ്രയിക്കുന്നത്. ശരിയായ പോഷകങ്ങൾ ശരീരത്തിന് ലഭിക്കുമ്പോൾ ചർമ്മം സ്വാഭാവികമായി തിളക്കമുള്ളതും ആരോഗ്യമുള്ളതുമായിരിക്കും. അതിനാൽ ചർമ്മ സംരക്ഷണത്തിനായി ഈ  ഭക്ഷണങ്ങൾ നിങ്ങളുടെ ഡയറ്റിൽ ശീലമാക്കു.


അവക്കാഡോ

ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിൻ ഇ, സി, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയ അവക്കാഡോ കൊളാജൻ വർദ്ധിപ്പിക്കുന്നതിലൂടെ വാർദ്ധക്യം തടയുന്നു.


പയർവർഗ്ഗങ്ങൾ

കറുത്ത പയർ, വൻ പയർ, വെള്ള കടല, ബീൻസ്, പരിപ്പ് എന്നിവ ഉൾപ്പെടെയുള്ള പയർവർഗ്ഗങ്ങൾ ചർമ്മത്തെ സംരക്ഷിക്കും


പയർവർഗ്ഗങ്ങൾ

കറുത്ത പയർ, വൻ പയർ, വെള്ള കടല, ബീൻസ്, പരിപ്പ് എന്നിവ ഉൾപ്പെടെയുള്ള പയർവർഗ്ഗങ്ങൾ ചർമ്മത്തെ സംരക്ഷിക്കും


ക്യാരറ്റ്

ക്യാരറ്റിലെ ബീറ്റാ കരോട്ടിൻ ആരോഗ്യകരവും തിളക്കമുള്ളതുമായ ചർമ്മത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇത് മുഖക്കുരു കുറയ്ക്കാനും, യുവി കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു.


ഗ്രീൻ ടീ

ഗ്രീൻ ടീ കുടിക്കുന്നത് ചർമ്മത്തിലെ അഴുക്ക് നീക്കം ചെയ്യാനും ചുളിവുകൾ കുറയ്ക്കാനും സഹായിക്കും.


മധുരക്കിഴങ്ങ്

മധുരക്കിഴങ്ങ് ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഉയർന്ന അളവിൽ ബീറ്റാ കരോട്ടിൻ, വിറ്റാമിൻ സി, ആന്റിഓക്സിഡന്റുകൾ എന്നിവ നൽകുന്നു.


നട്‌സ് 

വിറ്റാമിൻ ഇ, ആരോഗ്യകരമായ കൊഴുപ്പുകൾ, സിങ്ക്, സെലിനിയം തുടങ്ങിയ അവശ്യ പോഷകങ്ങൾ നട്സിൽ അടങ്ങിയിട്ടുണ്ട്. ഇത് ജലാംശം നൽകുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു