ആരോഗ്യസംരക്ഷണത്തിന് മാത്രമല്ല, ചർമ്മസൗന്ദര്യത്തിനും ഗ്രീൻ ടീ; കിടിലൻ‍ ഫേയ്സ്പാക്കുകൾ നോക്കാം

 

ആരോഗ്യസംരക്ഷണത്തിന് മാത്രമല്ല, ചർമ്മസൗന്ദര്യത്തിനും ഗ്രീൻ ടീ മികച്ചതാണെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. ആന്റിഓക്സിഡന്റുകളാൽ സമ്പന്നമായ ഗ്രീൻ ടീ, ചർമ്മത്തിലെ അമിതമായ എണ്ണമയം (Sebum), സൂര്യതാപം, ചുളിവുകൾ എന്നിവയെ പ്രതിരോധിക്കാൻ സഹായിക്കുന്നു. ചർമ്മത്തിന്റെ ടാൻ കുറയ്ക്കാൻ സഹായിക്കുന്ന ചില പ്രധാന ഗ്രീൻ ടീ ഫേയ്സ്പാക്കുകൾ താഴെ നോക്കാം:

ഓറഞ്ച്-ഗ്രീൻ ടീ ഫേയ്സ്പാക്ക്

ഒരു ടീസ്പൂൺ ഗ്രീൻ ടീ, ഒരു ടീസ്പൂൺ ഓറഞ്ചിന്റെ തൊലി പൊടിച്ചത്, അര ടീസ്പൂൺ തേൻ എന്നിവ മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. 15 മിനിറ്റിന് ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകാം. ഇത് കൊളാജൻ ഉത്പാദനം വർദ്ധിപ്പിച്ച് ചർമ്മത്തിന് പ്രായം കുറവ് തോന്നിക്കാൻ സഹായിക്കും.

മഞ്ഞൾ-ഗ്രീൻ ടീ ഫേയ്സ്പാക്ക്

അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ കടലമാവ്, രണ്ട് ടീസ്പൂൺ ഗ്രീൻ ടീ എന്നിവ ചേർത്ത് മുഖത്ത് പുരട്ടുക. 20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകാം. ചർമ്മത്തിന് തിളക്കവും യുവത്വവും നൽകാൻ ഇത് ഉത്തമമാണ്.

അരിപ്പൊടി-ഗ്രീൻ ടീ പാക്ക്

രണ്ട് ടീസ്പൂൺ അരിപ്പൊടി, ഒരു ടീസ്പൂൺ ഗ്രീൻ ടീ, ഒരു ടീസ്പൂൺ നാരങ്ങാനീര് എന്നിവ മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. 15 മിനിറ്റിന് ശേഷം കഴുകിക്കളയാം. മുഖത്തെ അധിക എണ്ണമയം ഒഴിവാക്കി തിളക്കം നൽകാൻ ഈ പാക്ക് സഹായിക്കും.

മുൾട്ടാണി മിട്ടി-ഗ്രീൻ ടീ

ഒരു ടേബിൾ സ്പൂൺ മുൾട്ടാണി മിട്ടി രണ്ടോ മൂന്നോ ടീസ്പൂൺ ഗ്രീൻ ടീയിൽ ചേർത്ത് മുഖത്ത് പുരട്ടുക. 15 മിനിറ്റിന് ശേഷം കഴുകാം. ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാൻ ഇത് സഹായിക്കും.

തേൻ-ഗ്രീൻ ടീ

പാക്ക് വരണ്ട ചർമ്മമുള്ളവർക്ക് രണ്ട് ടീസ്പൂൺ തേനും ഒരു ടീസ്പൂൺ ഗ്രീൻ ടീയും ചേർത്തുള്ള പാക്ക് ഉപയോഗിക്കാം. ഇത് ചർമ്മത്തിന് ആവശ്യമായ ഈർപ്പവും തിളക്കവും നൽകും.