സൗന്ദര്യ സംരക്ഷണത്തിന് ബീറ്റ്‌റൂട്ടിന്റെ മാജിക്

 

രാസവസ്തുക്കൾ ഒഴിവാക്കി ആരോഗ്യകരമായ രീതിയിൽ ചർമ്മത്തിന് തിളക്കവും ഭംഗിയും നൽകാൻ ബീറ്റ്‌റൂട്ട് മികച്ചൊരു പ്രതിവിധിയാണ് . അധരങ്ങളുടെ സ്വാഭാവിക നിറം നിലനിർത്താനും മുഖത്തിന് തിളക്കം നൽകാനും ബീറ്റ്‌റൂട്ട് എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം

•ബീറ്റ്‌റൂട്ട് ചെറുകഷണങ്ങളാക്കി ഇടയ്ക്കിടെ ചുണ്ടുകളിൽ മൃദുവായി ഉരസുന്നത് നല്ലതാണ്. ബീറ്റ്‌റൂട്ട് മുറിച്ച് ഫ്രിഡ്ജിൽ സൂക്ഷിച്ച് ആവശ്യാനുസരണം ഉപയോഗിക്കാവുന്നതാണ്.

•ആന്റി ഓക്‌സിഡന്റുകൾ സമൃദ്ധമായി അടങ്ങിയിരിക്കുന്നതിനാൽ ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നതും ഏറെ ഫലപ്രദമാണ്. ഇത് ചർമ്മത്തിന് തിളക്കം നൽകുകയും ചുളിവുകൾ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

•ബീറ്റ്‌റൂട്ടിൽ അല്പം തേൻ ചേർത്ത് മുഖത്ത് ഫേസ് പാക്കായി പുരട്ടാം. കുറച്ച് നേരം കഴിഞ്ഞ് മൃദുവായി മസാജ് ചെയ്ത് അരമണിക്കൂറിന് ശേഷം കഴുകിക്കളയാം.

•മുറിച്ച ബീറ്റ്‌റൂട്ടിൽ അല്പം പഞ്ചസാര ചേർത്ത് ചുണ്ടുകളിലും മുഖത്തും സ്‌ക്രബ് ചെയ്യുന്നത് ചർമ്മം മൃദുവാക്കാനും സ്വാഭാവിക നിറം നൽകാനും സഹായിക്കും.