രാവിലത്തെ ബ്രേക്ക് ഫാസ്റ്റ് കുറച്ച് ഹെൽത്തി ആയാലോ?
Jan 27, 2026, 18:32 IST
ദിവസം ആരോഗ്യകരമായി തുടങ്ങാൻ പ്രോട്ടീനും ഫൈബറും നിറഞ്ഞ ഒരു ബ്രേക്ക്ഫാസ്റ്റ് ഏറെ പ്രധാനമാണ്. വളരെ ലളിതമായി വീട്ടിൽ തയ്യാറാക്കാവുന്ന ഹെൽത്തി വിഭവമാണ് ചെറുപയർ ദോശ അഥവാ പെസരട്ട്
ആവശ്യമായ ചേരുവകൾ
ചെറുപയർ - 1 കപ്പ് (വെള്ളത്തിൽ കുതിർത്തത്)
പച്ചമുളക് - 2
ഇഞ്ചി - 2 സ്പൂൺ
മല്ലിയില - 2 സ്പൂൺ
കറിവേപ്പില - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചേരുവകൾ എല്ലാം ഒരുമിച്ച് വെള്ളത്തിലിട്ട് കുതിർക്കണം. ശേഷം എല്ലാ ചേരുവകളും ആവശ്യത്തിന് വെള്ളം ചേർത്ത് മിക്‌സിയിൽ നന്നായി അരച്ചെടുക്കുക.രാത്രി മുഴുവൻ അങ്ങനെ തന്നെ വെച്ചതിന് ശേഷം രാവിലെ ദോശ ഉണ്ടാക്കാം. ദോശക്കല്ല് ചൂടായതിനു ശേഷം മാവ് ഒഴിച്ച് നന്നായി പരത്തണം. അതുകഴിഞ്ഞ് ആവശ്യത്തിനു എണ്ണയൊഴിച്ച് രണ്ടു സൈഡ് മൊരിയിച്ച് എടുക്കാം. ഹെൽത്തി ആയിട്ടുള്ള ചെറുപയർ ദോശ തയ്യാർ.