പ്രതിരോധശേഷി കൂട്ടാം ; നാച്ചുറലായി

 

പ്രതിരോധശേഷി ശക്തിപ്പെടുത്താനും രോഗങ്ങളെ ചെറുക്കാനും നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ എന്തൊക്കെയെന്ന് നോക്കാം.

ഓറഞ്ച്, നാരങ്ങ, മുന്തിരി

ഓറഞ്ച്, നാരങ്ങ, മുന്തിരി എന്നിവയിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്; അണുബാധകളെ ചെറുക്കുന്നതിന് ആവശ്യമായ ശ്വേതരക്താണുക്കളുടെ ഉൽപ്പാദനം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു

ഇലക്കറികൾ

ചീര, ബ്രൊക്കോളി എന്നിവയിൽ വിറ്റാമിനുകൾ എ, സി, ഇ എന്നിവയും, കോശങ്ങളുടെ പ്രവർത്തനത്തെ സഹായിക്കുന്ന ആന്റിഓക്സിഡൻറുകളും ബീറ്റാ കരോട്ടിനും അടങ്ങിയിട്ടുണ്ട്.

വെളുത്തുള്ളിയും ഇഞ്ചിയും

വെളുത്തുള്ളിയിൽ വീക്കം കുറയ്ക്കുന്ന സജീവ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്; അതേസമയം, ശരീരത്തിന് ആശ്വാസം നൽകാനും വീക്കത്തിന് കാരണമാകുന്ന പ്രക്രിയകളെ ശാന്തമാക്കാനും ഇഞ്ചി സഹായിക്കുന്നു

തൈര്

തൈര് കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന പ്രോബയോട്ടിക‌് പ്രദാനം ചെയ്യുന്നു. ഇത് പ്രതിരോധശേഷിയെ നേരിട്ട് ശക്തിപ്പെടുത്തുന്നു

നട്‌സും വിത്തുകളും

ബദാമും സൂര്യകാന്തി വിത്തുകളും വിറ്റാമിൻ ഇ-യും ആരോഗ്യകരമായ കൊഴുപ്പുകളും നൽകി പ്രതിരോധ കോശങ്ങളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

മഞ്ഞൾ

പ്രതിരോധ സംവിധാനത്തെ ക്രമീകരിക്കാനും വീക്കം കുറയ്ക്കാനും സഹായിക്കുന്ന 'കുർക്കുമിൻ' എന്ന സജീവ ഘടകം മഞ്ഞളിൽ അടങ്ങിയിട്ടുണ്ട്.