ഗ്രീൻ ടീ ആരോഗ്യത്തിന് നല്ലതോ? അറിയാം

 

ശരീരഭാരം കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായകമെന്ന് കരുതപ്പെടുന്ന പാനീയമാണ് ഗ്രീൻ ടീ. പഞ്ചസാര ഇല്ലാത്തതിനാൽ ആരോഗ്യകരമായ തിരഞ്ഞെടുപ്പായി പലരും ഇത് ഉപയോഗിക്കുന്നു.ഗ്രീൻ ടീയിലുള്ള കാറ്റെച്ചിനുകൾ എന്ന ആന്റി ഓക്‌സിഡന്റുകൾ ശരീരത്തിന് ഗുണകരമാണ്. ഇത് ശരീരത്തിലെ അണുബാധ കുറയ്ക്കാനും കരളിന്റെ ആരോഗ്യത്തിന് സഹായിക്കാനും സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു.
കൂടാതെ കാപ്പിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഗ്രീൻ ടിയിൽ കഫീൻ അളവ് കുറവാണ്. അതിനാൽ കഫീൻ മൂലമുള്ള അസ്വസ്ഥതകൾ അനുഭവപ്പെടുന്നവർക്ക് ഗ്രീൻ ടീ ഒരു നല്ല പകരമായിരിക്കാം.
ഗ്രീൻ ടിയിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകൾ മാനസിക ഏകാഗ്രത മെച്ചപ്പെടുത്താനും സഹായകമാവും. ഒരു ദിവസം 1-3 കപ്പ് വരെ ഗ്രീൻ ടീ കുടിക്കുന്നത് ആരോഗ്യകരമാണെന്നും കണക്കാക്കുന്നു