ചർമ്മത്തിന്റെ തിളക്കവും ആരോഗ്യവും സംരക്ഷിക്കാൻ ഈ ഭക്ഷണം പതിവാക്കൂ

 

ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ പുറമേ നിന്നുള്ള പരിചരണം മാത്രം പോരാ, ശരീരത്തിനുള്ളിൽ നിന്നുള്ള പോഷണവും പ്രധാനമാണ്. ആവശ്യമായ വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയ ചില ഭക്ഷണങ്ങൾ പതിവായി ഉൾപ്പെടുത്തുന്നത് ചർമ്മത്തിന്റെ തിളക്കവും സംരക്ഷണവും വർധിപ്പിക്കാൻ സഹായിക്കും. ചർമ്മത്തെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്ന ഭക്ഷണങ്ങൾ പരിചയപ്പെടാം.

സാൽമൺ, അയല

സാൽമൺ, അയല പോലുള്ള മത്സ്യങ്ങൾ ശരീരത്തിലെ വീക്കം കുറയ്ക്കുകയും ചർമ്മത്തിന്റെ കട്ടി നിലനിർത്തി ഈർപ്പമുള്ളതാക്കുകയും ചെയ്യുന്നു.

അവക്കാഡോ

സൂര്യപ്രകാശം മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് സംരക്ഷണം നൽകുന്ന ആരോഗ്യകരമായ കൊഴുപ്പുകളും വിറ്റാമിൻ ഇ-യും അവക്കാഡോ ധാരാളമായി അടങ്ങിയിട്ടുണ്ട്

വാൾനട്ട്

ചർമ്മത്തിന്റെ പുനരുജ്ജീവനത്തിന് ആവശ്യമായ ഫാറ്റി ആസിഡുകളും സിങ്കും ധാരാളമായി വാൾനട്ടിൽ അടങ്ങിയിരിക്കുന്നു.

തക്കാളി

ചുളിവുകളിൽ നിന്നും സൂര്യപ്രകാശം മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്നും സംരക്ഷണം നൽകുന്ന ലൈക്കോപീൻ ഇതിൽ അടങ്ങിയിട്ടുണ്ട്.

സിട്രസ് പഴങ്ങൾ

കൊളാജൻ ഉൽപ്പാദിപ്പിക്കാനും ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കുന്ന വിറ്റാമിൻ സി സിട്രസ് പഴങ്ങളിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

ബദാം

ചർമ്മകലകളെ നന്നാക്കാൻ സഹായിക്കുന്ന വിറ്റാമിൻ ഇ ബദാമിൽ അടങ്ങിയിട്ടുണ്ട്.

ചിയ സീഡ്

ഒമേഗ-3 ഫാറ്റി ആസിഡുകൾ, ആന്റിഓക്‌സിഡൻറുകൾ, അവശ്യ ധാതുക്കൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ള ചിയ സീഡ് ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.