ഭക്ഷണത്തിനൊപ്പം യോഗർട്ട് ശീലമാക്കൂ;  ഗുണങ്ങൾ ഏറെ

 

ദിവസവും ഒരു നേരത്തെ ഭക്ഷണത്തിനൊപ്പം യോഗർട്ട് ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെ  ഗുണകരമാണെന്ന് പഠനങ്ങൾ പറയുന്നു. ദഹനം മെച്ചപ്പെടുത്താനും ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ
ലഭിക്കാനും ഇത് സഹായിക്കും.


ദഹനം മെച്ചപ്പെടുത്തും

ദിവസവും ഭക്ഷണത്തിന് ശേഷം യോഗർട്ട് കഴിക്കുന്നത് നല്ല ദഹനം കിട്ടാനും പ്രോബയോട്ടിക്‌സ് ഗുണങ്ങൾ ലഭിക്കാനും സഹായിക്കും

പ്രോട്ടീൻ ഗുണങ്ങൾ

പ്ലെയിൻ യോഗർട്ടിൽ ധാരാളം പ്രോട്ടീൻ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും

എല്ലുകളെ ബലമുള്ളതാക്കും

യോഗർട്ടിൽ ധാരാളം കാൽസ്യവും പൊട്ടാസ്യവും ഫോസ്ഫറസും അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് എല്ലുകളെ കൂടുതൽ ബലമുള്ളതാക്കും.


ഭക്ഷണത്തിനൊപ്പം എളുപ്പം കഴിക്കാം

ഏതുതരം ഭക്ഷണത്തിനൊപ്പവും എളുപ്പം കഴിക്കാൻ സാധിക്കുന്ന ഒന്നാണ് യോഗർട്ട്. അതിനാൽ ദിവസവും ഒരു നേരം ഇത് ഭക്ഷണത്തിനൊപ്പം ചേർക്കൂ.