ചീത്ത കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്ന ചില പാനീയങ്ങൾ

 

ഹൃദയാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന എൽ.ഡി.എൽ (ചീത്ത കൊളസ്‌ട്രോൾ) കുറയ്ക്കാൻ ഭക്ഷണശീലങ്ങളോടൊപ്പം ചില പ്രകൃതിദത്ത പാനീയങ്ങളും സഹായകമാണ്. ദിവസേനയുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താവുന്ന ഇത്തരം പാനീയങ്ങൾ രക്തത്തിലെ കൊളസ്‌ട്രോൾ നില നിയന്ത്രിച്ച് ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കും.

ഗ്രീൻ ടീ

ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡൻറുകൾ ഉയർന്ന കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കും.

നാരങ്ങാ വെള്ളം

ഇളംചൂടുവെള്ളത്തിൽ നാരങ്ങാ നീര് ചേർത്ത് കുടിക്കുന്നതും ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കും.

തക്കാളി ജ്യൂസ്

തക്കാളിയിൽ അടങ്ങിയിരിക്കുന്ന ലൈക്കോപിൻ കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കും. അതിനാൽ തക്കാളി ജ്യൂസ് കുടിക്കാം.

ബീറ്റ്‌റൂട്ട് ജ്യൂസ്

ബീറ്റ്‌റൂട്ടിൽ കലോറി വളരെ കുറവാണ്. നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് കൊളസ്‌ട്രോൾ കുറയ്ക്കാൻ ഗുണം ചെയ്യും

മാതളം ജ്യൂസ്

ആന്റി ഓക്സിഡൻറുകൾ അടങ്ങിയ മാതളം ജ്യൂസും കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കും.

മഞ്ഞൾ പാൽ

കുർക്കുമിനും ആന്റി ഇൻഫ്‌ലമേറ്ററി ഗുണങ്ങളും അടങ്ങിയ മഞ്ഞൾ പാലും കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കും.

ഓട്സ്മിൽക്ക്

ഓട്സിൽ നിന്നുണ്ടാക്കുന്ന ഓടിൽക്കിൽ കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ബീറ്റ-ഗ്ലൂക്കനുകൾ അടങ്ങിയിരിക്കു