ബിപി നിയന്ത്രിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ

 

ഉയർന്ന രക്തസമ്മർദം നിയന്ത്രിക്കാൻ മരുന്നുകൾക്കൊപ്പം ഭക്ഷണക്രമത്തിലും മാറ്റങ്ങൾ വരുത്തേണ്ടത് പ്രധാനമാണ്. പൊട്ടാസ്യം, മഗ്‌നീഷ്യം, നാരുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കും.

1. ഇലക്കറികൾ

സോഡിയം കുറവും പൊട്ടാസ്യം ധാരാളം അടങ്ങിയതുമായ ഇലക്കറികൾ കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാൻ സഹായിക്കും.

  1. വാഴപ്പഴം

പൊട്ടാസ്യം ധാരാളം അടങ്ങിയ വാഴപ്പഴം കഴിക്കുന്നത് സോഡിയത്തിന്റെ അളവിനെ നിയന്ത്രിക്കാനും അതുവഴി ഉയർന്ന രക്തസമ്മർദ്ദത്തെ കുറയ്ക്കാനും സഹായിക്കും.

  1. ഓറഞ്ച്

വിറ്റാമിൻ സി, ബി6, മഗ്‌നീഷ്യം തുടങ്ങിയവ ധാരാളം അടങ്ങിയതാണ് ഓറഞ്ച്, അതിനാൽ ഇവ കഴിക്കുന്നതും ഉയർന്ന രക്തസമ്മർദ്ദത്തെ കുറയ്ക്കാൻ സഹായിക്കും.

  1. ബെറിപ്പഴങ്ങൾ

ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയ ബെറി പഴങ്ങൾ ഉയർന്ന രക്തസമ്മർദ്ദത്തെ കുറയ്ക്കാൻ സഹായിക്കും.

  1. ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ടിൽ നൈട്രേറ്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളെ വിശ്രമിക്കാനും ഉയർന്ന രക്തസമ്മർദ്ദത്തെ തടയാനും സഹായിക്കും

  1. വെളുത്തുള്ളി

വെളുത്തുള്ളി ഡയറ്റിൽ ഉൾപ്പെടുത്തുന്നതും ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാൻ സഹായിക്കും.

  1. മഞ്ഞൾ

മഞ്ഞളിലെ കുർക്കുമിനും ബിപി നിയന്ത്രിക്കാൻ സഹായിക്കും.

  1. ഓട്സ്

ഫൈബറും മറ്റും അടങ്ങിയ ഓട്സ് കഴിക്കുന്നതും ബിപി കുറയ്ക്കാൻ ഗുണം ചെയ്യും.

കൊഴുപ്പുള്ള മത്സ്യം

അയല, സാൽമൺ എന്നിവയിലെ ഒമേഗ-3 ഫാറ്റി ആസിഡുകൾ രക്തസമ്മർദ്ദം കുറയ്ക്കാൻ ഗുണകരമാണ്.