പ്രമേഹമുള്ളവർ നിയന്ത്രിക്കേണ്ട ചില പ്രധാന ഡ്രൈ ഫ്രൂട്ടുകൾ

 

ഡ്രൈ ഫ്രൂട്ടുകൾ ആരോഗ്യപ്രദമാണെങ്കിലും പ്രമേഹമുള്ളവർ അവ തിരഞ്ഞെടുക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണം.പഞ്ചസാരയുടെ അളവ് കൂടുതലുള്ള ചില ഉണങ്ങിയ പഴങ്ങൾ രക്തത്തിലെ ഗ്ലൂക്കോസ് നില പെട്ടെന്ന് ഉയർത്താൻ ഇടയാക്കും. പ്രമേഹരോഗികൾ ഒഴിവാക്കുകയോ കർശനമായി നിയന്ത്രിക്കുകയോ ചെയ്യേണ്ട പ്രധാന ഡ്രൈ ഫ്രൂട്ടുകൾ ഇവയാണ്

ഈന്തപ്പഴം: ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിലും ഈന്തപ്പഴത്തിൽ ഫ്രക്ടോസ്, ഗ്ലൂക്കോസ് എന്നിവയുടെ അളവ് വളരെ കൂടുതലാണ്. ഇവയ്ക്ക് ഉയർന്ന ഗ്ലൈസെമിക് ഇൻഡക്സ് ഉള്ളതിനാൽ രക്തത്തിലെ പഞ്ചസാര പെട്ടെന്ന് ഉയർത്തും. പ്രമേഹരോഗികൾ ദിവസം ഒന്നോ രണ്ടോ എണ്ണത്തിൽ കൂടുതൽ ഇവ കഴിക്കാതിരിക്കുന്നതാണ് നല്ലത്

ഉണക്കമുന്തിരി: ഉണക്കമുന്തിരിയിൽ പ്രകൃതിദത്തമായ പഞ്ചസാര സാന്ദ്രമായ രീതിയിൽ അടങ്ങിയിരിക്കുന്നു. ചെറിയ അളവിൽ പോലും ഇവ കഴിക്കുന്നത് ശരീരത്തിലെ ഗ്ലൂക്കോസ് നില ഉയർത്താൻ ഇടയാക്കും.

ഉണക്കിയ മാങ്ങയും വാഴപ്പഴവും: പഴുത്ത മാങ്ങയും നേന്ത്രപ്പഴവും ഉണക്കിയെടുക്കുമ്പോൾ അതിലെ മധുരം കൂടുതൽ കേന്ദ്രീകരിക്കപ്പെടുന്നു. ചിലപ്പോൾ ഇവ കേടാകാതിരിക്കാൻ അധികമായി പഞ്ചസാര ചേർക്കാനും സാധ്യതയുണ്ട്. ഇത് പ്രമേഹരോഗികൾക്ക് ഒട്ടും അനുയോജ്യമല്ല.

ഉണക്കിയ ചെറിയും ക്രാൻബെറിയും: സ്വാഭാവികമായും പുളിയുള്ള ക്രാൻബെറികൾ
ഉണക്കുമ്പോൾ രുചിക്കായി വലിയ അളവിൽ പഞ്ചസാര ചേർക്കാറുണ്ട്. അതുപോലെ ഉണക്കിയ ചെറിയും പഞ്ചസാരയുടെ അളവ് വർധിപ്പിക്കാൻ കാരണമാകും.

അത്തിപ്പഴം: അത്തിപ്പഴത്തിൽ നാരുകൾ ഉണ്ടെങ്കിലും ഇതിലെ ഉയർന്ന പഞ്ചസാരയുടെ അളവ് കണക്കിലെടുത്ത് പ്രമേഹരോഗികൾ ഇവയുടെ ഉപയോഗം പരിമിതപ്പെടുത്തേണ്ടതാണ്.