തണ്ണിമത്തനിലെ വ്യാജനെ തിരിച്ചറിയാൻ ചില വഴികൾ

 

തണ്ണിമത്തൻ്റെ ഉൾഭാഗത്തിന് നല്ല ചുവപ്പ് നിറം കിട്ടാൻ രാസവസ്തുക്കൾ കുത്തിവയ്ക്കാം. ഇത് സ്ഥിരീകരിക്കാൻ ഒരു പഞ്ഞി തണ്ണിമത്തൻ്റെ ഉൾഭാഗത്ത് ഒന്ന് അമർത്തി വയ്ക്കുക. പണ്ണിയുടെ നിറം ചുവപ്പാക്കുന്നുണ്ടെങ്കിൽ അത് വ്യാജനാണ്.

വെള്ളം ഉപയോഗിച്ച് പരിശോധിക്കാം

വെള്ളം ഉപയോഗിച്ച് തണ്ണിമത്തന്‍റെ വ്യാജനെ കണ്ടെത്താം. ഒരു ഗ്ലാസില്‍ കുറച്ച് വെള്ളം എടുത്ത ശേഷം തണ്ണിമത്തൻ്റെ ഉള്‍ഭാഗത്തു നിന്ന് കുറച്ച് കഷണങ്ങള്‍ മുറിച്ച് ഗ്ലാസിലെ വെള്ളത്തിലേക്ക് ഇടുക. പെട്ടെന്ന് ചുവന്ന നിറം വെള്ളത്തില്‍ പടരുന്നുണ്ടെങ്കില്‍ തണ്ണിമത്തന്‍ പ്രകൃതിദത്തമല്ല എന്ന് ഉറപ്പിക്കാം.തണ്ണിമത്തന്റെ വിത്തുകളും ഘടനയും

തണ്ണിമത്തൻ്റെ വിത്തിന് കറുപ്പ് അല്ലെങ്കിൽ കാപ്പി നിറമായിരിക്കും. ഇതിനു പകരം ചുവപ്പോ മറ്റോ ആണെങ്കില്‍ തണ്ണിമത്തനില്‍ രാസവസ്തു കലര്‍ന്നിട്ടുണ്ട് മനസ്സിലാക്കാം. കൂടാതെ തണ്ണിമത്തൻ്റെ ഘടന പരിശോധിച്ചും വ്യാജനെ കണ്ടെത്താം.തണ്ണിമത്തൻ്റെ ഉള്‍ഭാഗം ഒരിടത്ത് നല്ല മൃദുലവും മറ്റൊരുഭാഗത്ത് നല്ല കട്ടിയുമാണെങ്കില്‍ തണ്ണിമത്തന്‍ പ്രകൃതിദത്തമല്ല എന്ന് ഉറപ്പിക്കാം. പ്രകൃതിദത്തമായ തണ്ണിമത്തനിലെ ഉള്‍ഭാഗം മുഴുവനായും ഒരേ ഘടന തന്നെയായിരിക്കും ഉണ്ടാവുക.