ഷുഗർ കട്ട് എളുപ്പമാക്കാം; പഞ്ചസാരയോടുള്ള അമിതാസക്തി കുറയ്ക്കാൻ ലളിതമായ ചില പൊടിക്കൈകൾ
ആരോഗ്യം മെച്ചപ്പെടുത്താനും തടി കുറയ്ക്കാനുമായി പഞ്ചസാര ഒഴിവാക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. എന്നാൽ ഷുഗർ കട്ട് തുടരുന്നത് പലർക്കും ബുദ്ധിമുട്ടാകാറുണ്ട്. പഞ്ചസാരയോടുള്ള അമിതമായ ആഗ്രഹം കുറയ്ക്കാൻ സഹായിക്കുന്ന ചില ലളിതമായ മാർഗ്ഗങ്ങൾ നോക്കാം
പഞ്ചസാര ചേർത്ത പാനീയങ്ങൾ ഒഴിവാക്കി ഹെർബൽ ടീയോ ബ്ലാക് ടീയോ തെരഞ്ഞെടുക്കുന്നത് നല്ലതാണ്. ജ്യൂസുകൾക്കു പകരം പഴങ്ങൾ മുറിച്ചു നേരിട്ട് കഴിക്കാൻ ശ്രമിക്കുക. ജ്യൂസ് രൂപത്തിൽ കഴിക്കുമ്പോൾ ഷുഗർ ലെവൽ വേഗത്തിൽ ഉയരാനുള്ള സാധ്യത കൂടുതലാണ്. ബ്രേക്ക്ഫാസ്റ്റിൽ തൈര്, ബെറികൾ, പ്രോട്ടീൻ സമൃദ്ധമായ വിഭവങ്ങൾ എന്നിവ ഉൾപ്പെടുത്തുന്നത്. ദിവസമുടനീളം ഷുഗർ ക്രേവിങ്‌സ് നിയന്ത്രിക്കാൻ സഹായിക്കും. കാപ്പിയിലും ചായയിലും പഞ്ചസാരയ്ക്ക് പകരം വാനില എക്‌സ്ട്രാക്റ്റ്, കറുവപ്പട്ട, ജാതിക്ക തുടങ്ങിയവ ചേർത്ത് രുചി വർധിപ്പിക്കാം.വീട്ടിൽ മധുരം ചേർന്ന സ്‌നാക്കുകൾ പരമാവധി സൂക്ഷിക്കാതിരിക്കുക എന്നതും പ്രധാനമാണ്. പ്രത്യേകിച്ച് രാത്രികാലങ്ങളിൽ ശക്തമാകുന്ന ക്രേവിങ്‌സിനെ നിയന്ത്രിക്കാൻ ഇത് സഹായകരമാണ്.പഞ്ചസാര സൂക്ഷിക്കുന്ന പാത്രത്തിന് പുറത്ത് 'ഹൈ ഫ്രക്ടോസ് സിറപ്പ്', 'കോൺ സിറപ്പ്', 'ഡെക്‌സ്‌ട്രോസ്' തുടങ്ങിയ പേരുകൾ എഴുതി ഒട്ടിക്കുന്നതും ഫലപ്രദമായ ഒരു മാനസിക തന്ത്രമാണ്. ഈ പേരുകൾ ഡയറ്റിനെക്കുറിച്ച് ഓർമിപ്പിക്കും.