കൊളാജൻ ഉത്പാദനം കൂട്ടാൻ ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്താം
ചർമ്മത്തിന്റെ തിളക്കത്തിനും മുടിയുടെയും നഖങ്ങളുടെയും ആരോഗ്യത്തിനും എല്ലുകളുടെയും സന്ധികളുടെയും ബലത്തിനും കൊളാജൻ പ്രധാനമാണ്. പ്രായം കൂടുന്നതിനനുസരിച്ച് ശരീരത്തിലെ കൊളാജൻ ഉത്പാദനം കുറയാം. ശരീരത്തിൽ സ്വാഭാവികമായി കൊളാജൻ ഉത്പാദിപ്പിക്കുന്നതിന് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
നട്സ്, സീഡ്‌സ്
ബദാം, മത്തങ്ങ വിത്ത്, എള്ള് എന്നിവയിൽ സിങ്ക്, കോപ്പർ എന്നീ ധാതുക്കൾ ധാരാളമുണ്ട്.
കൊളാജൻ ഉത്പാദിപ്പിക്കുന്ന എൻസൈമുകളുടെ പ്രവർത്തനത്തെ സിങ്ക് വൻതോതിൽ പിന്തുണയ്ക്കുന്നു.
പാൽ ഉത്പന്നങ്ങൾ
കൊഴുപ്പുള്ള പാലിൽ നിന്ന് നിർമ്മിക്കുന്ന തൈര്, പനീർ തുടങ്ങിയ പാൽ ഉൽപന്നങ്ങൾ ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ നൽകുന്നു.
ഇത് കൊളാജൻ ഉത്പാദനം കൂട്ടാൻ സഹായിക്കും.
നെല്ലിക്ക
നെല്ലിക്കയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് കൊളാജൻ ഉത്പാദനം കൂട്ടാൻ സഹായിക്കും.
പേരയ്ക്ക
ചർമ്മത്തിലെ കോശങ്ങളുടെ പുനർനിർമ്മാണത്തിനും കൊളാജൻ ഉത്പാദനം കൂട്ടുന്നതിനും പേരയ്ക്കയിൽ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി സഹായിക്കും.
പയർ വർഗ്ഗങ്ങൾ
ചെറുപയർ, മസൂർ പരിപ്പ്, തുവരപ്പരിപ്പ് തുടങ്ങിയ ധാന്യങ്ങളിൽ കൊളാജൻ രൂപീകരണത്തിന് ആവശ്യമായ അമിനോ ആസിഡുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്
സിട്രസ് പഴങ്ങൾ
ഓറഞ്ച്, ചെറുനാരങ്ങ, മുസംബി തുടങ്ങിയ സിട്രസ് പഴങ്ങളിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി കൊളാജൻ ഉത്പാദനം മെച്ചപ്പെടുത്തുന്നു