ഈ ദൈനംദിന ശീലങ്ങൾ കൊളസ്‌ട്രോൾ കൂടാൻ കാരണമാവും

 

ചില ദൈനംദിന ശീലങ്ങൾ കൊളസ്‌ട്രോൾ കൂടാൻ കാരണമാവും. ശ്രദ്ധിക്കേണ്ട ചില ശീലങ്ങൾ

കൃത്യമല്ലാത്ത ഭക്ഷണക്രമം.

ഭക്ഷണം സമയത്ത് കഴിക്കാതിരിക്കുകയും അനിയമിതമായ ഭക്ഷണരീതി പിന്തുടരുകയും ചെയ്യുന്നത് ശരീരത്തിന്റെ മെറ്റബോളിസത്തെ ബാധിക്കുന്നു. ഇത് ദീർഘകാലത്ത് കൊളസ്‌ട്രോൾ ഉൾപ്പെടെയുള്ള ജീവിതശൈലി രോഗങ്ങൾക്ക് കാരണമാകാം.

പാക്കറ്റ് ഭക്ഷണങ്ങളുടെ അമിത ഉപയോഗം.
ചിപ്‌സ്, ബിസ്‌കറ്റ് പോലുള്ള പാക്കറ്റ് ഭക്ഷണങ്ങൾ അധികമായി കഴിക്കുന്നത് ട്രാൻസ് ഫാറ്റ് വർധിപ്പിക്കുകയും ചീത്ത കൊളസ്‌ട്രോൾ ഉയരാൻ കാരണമാകുകയും ചെയ്യുന്നു. ഇതോടെ നല്ല കൊളസ്‌ട്രോളിന്റെ അളവ് കുറയാനും സാധ്യതയുണ്ട്.

മധുരവും കലോറിയും കൂടുതലുള്ള ഭക്ഷണം
പഞ്ചസാരയും കലോറിയും കൂടുതലുള്ള ഭക്ഷണങ്ങൾ നിരന്തരം കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കുന്നു. ഇത് പതിയെ കൊളസ്‌ട്രോൾ നില ഉയരാൻ കാരണമാകും.

ഉറക്കക്കുറവും മാനസിക സമ്മർദ്ദവും
പര്യാപ്തമായ ഉറക്കം ലഭിക്കാതിരിക്കുകയും തുടർച്ചയായ സ്‌ട്രെസ് അനുഭവപ്പെടുകയും ചെയ്യുന്നത് ഹോർമോൺ അസന്തുലിതാവസ്ഥ ഉണ്ടാക്കി കൊളസ്‌ട്രോൾ ഉയരാൻ കാരണമാകാം. ദിവസവും 7-8 മണിക്കൂർ ഉറക്കം പ്രധാനമാണ്.