തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം

 

തലച്ചോറിന്റെ ആരോഗ്യം നിലനിർത്താൻ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കേണ്ടത് അത്യാവശ്യമാണ്. ഓർമശക്തിയും ഏകാഗ്രതയും മെച്ചപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് ഒമേഗ-3 ഫാറ്റി ആസിഡാണ്.
ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ചില ഭക്ഷണങ്ങൾ പരിചയപ്പെടാം
 

ഫ്‌ലാക്‌സ് സീഡ്

ഫ്‌ലാക്‌സ് സീഡിൽ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കും.


ചിയ സീഡ്

ചിയ സീഡിൽ ധാരാളം ഫൈബറും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയിട്ടുണ്ട്. ഇത് വെള്ളത്തിൽ കുതിർത്ത് കഴിക്കാവുന്നതാണ്

മത്തൻ വിത്ത്

മത്തൻ വിത്തിൽ ഒമേഗ 3 ഫാറ്റി ആസിഡ്, സിങ്ക്, മഗ്‌നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നു.

വാൽനട്ട്

വാൽനട്ടിൽ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ഓർമ്മശക്തി കൂട്ടാനും ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കും.

സോയാബീൻ

സോയാബീനിൽ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിനെയും മൊത്തത്തിലുള്ള നിങ്ങളുടെ ആരോഗ്യത്തെയും നന്നായി ബാധിക്കും

ഇലക്കറികൾ

ചീര, കെയിൽ തുടങ്ങിയ ഇലക്കറികളിൽ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നു