ഇന്ന് ദേശീയ ചീസ് ലവർ ഡേ

 

ഭക്ഷണപ്രേമികളുടെ ഇടയിൽ ചീസിനോളം ആരാധകരുള്ള മറ്റൊന്നുണ്ടാവില്ല. പിസ്സയിലെ നൂലുപോലെ വലിയുന്ന ചീസായാലും ബർഗറിലെ മെൽറ്റഡ് ചീസായാലും സാൻഡ്‌വിച്ചിലെ ഒരു സ്ലൈസ് ചീസായാലും അതിന്റെ രുചി ഒന്ന് വേറെ തന്നെയാണ്. ഇന്ന് ജനുവരി 20, ലോകമെമ്പാടും 'ദേശീയ ചീസ് പ്രേമികളുടെ ദിനം' (National Cheese Lovers Day) ആയി ആഘോഷിക്കുന്നു. വെറുമൊരു പാൽ ഉൽപ്പന്നം എന്നതിലുപരി, സഹസ്രാബ്ദങ്ങളുടെ ചരിത്രമുണ്ട് ചീസ് ഉൽപാദനത്തിന്.

8000 വർഷങ്ങൾക്ക് മുമ്പ് ഒരു യാദൃശ്ചികമായി പിറവിയെടുത്ത ചീസ് ഇന്ന് എങ്ങനെ ആഗോളതലത്തിൽ ഇത്രയധികം ആരാധകരെ സ്വന്തമാക്കി? ലോകത്തിലെ ഏറ്റവും വിലയേറിയ ചീസുകൾ ഏതൊക്കെയാണ്? ചീസിനെക്കുറിച്ച് നിങ്ങൾക്കറിയാത്തതും കൗതുകമുളളതുമായ വിവരങ്ങൾ ഇതാ…

ചീസിനോടുള്ള വൈവിധ്യങ്ങൾ പരീക്ഷിക്കാനുമുള്ള ഒരു ദിവസമായാണ് ജനുവരി 20-നെ കാണക്കാക്കുന്നത്. കൃത്യമായി ഏത് വർഷം മുതലാണ് ഈ ആഘോഷം തുടങ്ങിയതെന്ന് രേഖകളില്ലെങ്കിലും, ഭക്ഷണപ്രേമികൾക്കിടയിൽ ഈ ദിനത്തിന് പ്രചാരമുണ്ട്.