ആരോഗ്യ സൂചികകളിൽ യുഎഇക്ക് വൻ മുന്നേറ്റം; 10 മേഖലകളിൽ ലോകത്ത് ഒന്നാം സ്ഥാനത്ത്
Apr 14, 2026, 11:32 IST
ആഗോള ആരോഗ്യ മത്സരക്ഷമതാ സൂചികകളിൽ തിളക്കമാർന്ന നേട്ടവുമായി യുഎഇ. കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം പത്ത് ആരോഗ്യ മേഖലകളിൽ യുഎഇ ലോകത്ത് ഒന്നാം സ്ഥാനത്തെത്തി. ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയവും ഫെഡറൽ കോംപറ്റീറ്റിവിനസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് സെന്ററും സംയുക്തമായാണ് ഈ അഭിമാന നേട്ടം പുറത്തുവിട്ടത്.
സസ്റ്റയ്നബിൾ ഡവലപ്മെന്റ് ഗോൾസ് റിപ്പോർട്ട്, പ്രോസ്പിരിറ്റി ഇൻഡക്സ്, ഗ്ലോബൽ ജെൻഡർ ഗ്യാപ് റിപ്പോർട്ട് എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തൽ. പത്ത് മേഖലകളിൽ ഒന്നാമതെത്തിയതിന് പുറമെ, മറ്റ് ഏഴ് ആരോഗ്യ സൂചികകളിൽ ലോകത്തെ ആദ്യ പത്ത് രാജ്യങ്ങളുടെ പട്ടികയിലും യുഎഇ ഇടംപിടിച്ചു.
ഒന്നാം സ്ഥാനത്തെത്തിയ പ്രധാന മേഖലകൾ:
- ജനന സമയത്തെ ലിംഗാനുപാതം, ശിശു ജനന രജിസ്ട്രേഷൻ.
- മാതൃമരണ നിരക്ക് കുറയ്ക്കുന്നതിലെ മികവ്.
- ക്ഷയരോഗ (TB) നിയന്ത്രണം.
- ഗർഭകാല പരിചരണം, പ്രതിരോധാരോഗ്യ സേവനങ്ങൾ.
- രാജ്യവ്യാപകമായ ആരോഗ്യ ഇൻഷുറൻസ് കവറേജ്.
- കുറഞ്ഞ വായു മലിനീകരണം, അഞ്ചാംപനി പ്രതിരോധ കുത്തിവെപ്പ്.