ബാൽക്കണിയിൽ എളുപ്പം നാരങ്ങ വളർത്താം
Jan 20, 2026, 17:21 IST
വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന പഴവർഗ്ഗമാണ് നാരങ്ങ. ചെടിക്ക് വളരാൻ കൂടുതൽ സ്ഥലം ആവശ്യമായി വരുന്നില്ല. ഇത് പോട്ടിലും നന്നായി വളരുന്നു. നല്ല സുഗന്ധം പരത്തുന്ന നാരങ്ങ ചെടി ബാൽക്കണിയിൽ വളർത്തിയാലോ. ഇത്രയും മാത്രം ചെയ്താൽ മതി.
നാരങ്ങയിനം തെരഞ്ഞെടുക്കാം
ബാൽക്കണിയിൽ എളുപ്പം വളർത്താൻ സാധിക്കുന്ന നാരങ്ങയിനം തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. പോട്ടിൽ വളരുന്ന ചെറിയ ഇനം നാരങ്ങ വാങ്ങുന്നതാണ് ഉചിതം. ഇത് അമിതമായി വളരുകയുമില്ല. അതിനാൽ തന്നെ ബാൽക്കണിയിൽ എളുപ്പം വളർത്താം.
കണ്ടെയ്നർ തെരഞ്ഞെടുക്കാം
ഡ്രെയിനേജ് ഹോളുകളുള്ള, നല്ല വ്യാപ്തിയും ആഴവുമുള്ള കണ്ടെയ്നർ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ശക്തിയുള്ള വേരുകളാണ് നാരങ്ങയുടേത്. അതിനാൽ തന്നെ വേരുകൾക്ക് വളരാൻ ആവശ്യമായ സ്ഥലം കണ്ടെയ്നറിൽ ഉണ്ടാകണം.