ഭാരം കുറയ്ക്കാൻ ഡയറ്റിനൊപ്പം ഈ പാനീയങ്ങളും; ആരോഗ്യകരമായി മെലിഞ്ഞാകാൻ സഹായിക്കുന്ന ആറു ഡ്രിങ്കുകൾ

 

ശരീരഭാരം നിയന്ത്രിക്കാനായി വ്യായാമവും ആരോഗ്യകരമായ ഭക്ഷണശീലങ്ങളും മാത്രം മതിയാകില്ല. ദിവസേന കുടിക്കുന്ന ചില പാനീയങ്ങൾ കൂടി ശരിയായ രീതിയിൽ തിരഞ്ഞെടുക്കുകയാണെങ്കിൽ വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങൾക്ക് കൂടുതൽ ഫലം ലഭിക്കും. മെറ്റബോളിസം വർധിപ്പിക്കാനും കൊഴുപ്പ് കുറയ്ക്കാനും ശരീരത്തെ ഹൈഡ്രേറ്റ് ചെയ്യാനും സഹായിക്കുന്ന ആറു ആരോഗ്യകരമായ പാനീയങ്ങളെ പരിചയപ്പെടാം.


ഗ്രീൻ ടീ

കാറ്റെച്ചിനുകളും കഫീനും കൊണ്ട് സമ്പുഷ്ടമാണ് ഗ്രീൻ ടീ. ഇത് മെറ്റബോളിസത്തെ ഉത്തേജിപ്പിക്കുകയും കൊഴുപ്പ് കുറയ്ക്കുകയും ചെയ്യുന്നു.


ബ്ലാക്ക് കോഫി

കഫീൻ ഉപാപചയ നിരക്ക് വർദ്ധിപ്പിക്കുകയും ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുകയും ചെയ്യും.

ഇഞ്ചി - നാരങ്ങാ വെള്ളം

ഇഞ്ചിയും നാരങ്ങ നീരും ചേർത്ത വെള്ളം വയറു വീർക്കുന്നത് കുറയ്ക്കുന്നു.


ആപ്പിൾ സിഡെർ വിനെഗർ (ACV) 

ഒരു ഗ്ലാസ് വെള്ളത്തിൽ ആപ്പിൾ സിഡെർ വിനെഗർ ലയിപ്പിക്കുമ്പോൾ വിശപ്പ് കുറയ്ക്കാൻ സഹായിക്കുകയും രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുകയും ചെയ്യുന്നു

ഇഞ്ചി ചായ

ഇഞ്ചി ചായ മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിലൂടെയും, കലോറി ഉപഭോഗം വർദ്ധിപ്പിക്കുന്നതിലൂടെയും, വയറു നിറഞ്ഞതായി തോന്നൽ ഉണ്ടാക്കാം.


പുതിന വെള്ളം

കലോറി കുറഞ്ഞത് കൊണ്ട് തന്നെ പുതിന വെള്ളം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു