വെറും പത്ത് മിനിറ്റ് മതി; അടിപൊളി ഫ്രൈഡ് റൈസ് ഉണ്ടാക്കാം
വെറും 10 മിനുട്ട് കൊണ്ട് ഉണ്ടാക്കാവുന്ന ഫ്രൈഡ് റൈസ് റെസിപ്പി പറയാം. രുചിയുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ലാത്ത ഒരു അടിപൊളി റെസിപ്പി. വീടുകളില്‍ തന്നെ വളരെ ഹെല്‍ത്തിയും രുചികരമായും ഇത് തയ്യാറാക്കാം. ഉച്ചയ്ക്ക് സ്‌കൂളിലേക്കും കൊടുത്ത് വിടാനും സൂപ്പര്‍.
ആവശ്യമുള്ള ചേരുവകള്‍
ബസ്മതി അരി – രണ്ടേകാല്‍ കപ്പ്
കറുവപ്പട്ട – 1
ഗ്രാമ്പൂ – 7
ഏലം – 8
ബേ ഇല – 2
എണ്ണ
ഉപ്പ്
നാരങ്ങ നീര് – 1 ടീസ്പൂണ്‍
ചൂടുവെള്ളം – 5 കപ്പ്
ഉള്ളി – ഒന്നര
പൈനാപ്പിള്‍ – കാല്‍ കപ്പ്
ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 1 ടീസ്പൂണ്‍
കാരറ്റ് – ഒന്നര
ബീന്‍സ് – 12
എണ്ണ
ഉപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യം ബസുമതി റൈസ് നന്നായി കഴുകുക. അതിലേക്ക് കുറച്ച് വെള്ളം ഒഴിച്ച് കുതിരാന്‍ വെക്കുക. ഒരു പാന്‍ അടുപ്പില്‍ വെക്കുക. സണ്‍ഫ്‌ലവര്‍ ഓയില്‍ ഒഴിക്കുക. എണ്ണ ചൂടാവുമ്പോള്‍
ഇതിലേക്ക് ഏലയ്ക്ക, ഗ്രാമ്പൂ, കറുകപട്ട ഇടുക. ഇതിലേക്ക് ബേലീവസ് ഇടുക. ഇതിലേക്ക് കുതിര്‍ത്താന്‍ വെച്ച അരി ഇടുക. അരി ഇളക്കുക. ഇത് വറുക്കുക. ഇനി ഇതിലേക്ക് തിളച്ച വെള്ളം ഒഴിക്കുക. ഇതിലേക്ക് നാരങ്ങനീര് ചേര്‍ക്കുക. കുറച്ച് അധികം ഉപ്പ് ചേര്‍ക്കുക. ഇത് വേവിച്ച് എടുക്കുക. അരിപ്പയിലേക്ക് ഇട്ട് ഊറ്റുക.
ഒരു പാന്‍ ചൂടാക്കി അതിലേക്കു വെളിച്ചെണ്ണ ഒഴിക്കുക. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കുക. കാരറ്റ് നീളത്തില്‍ അരിഞ്ഞത് ചേര്‍ക്കുക. ബീന്‍സ് നീളത്തില്‍ അരിഞ്ഞത് ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക. നന്നായി വഴറ്റുക. മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. പാനില്‍ സവാള ഇട്ട് ഫ്രൈ ചെയ്യുക. ഇത് മാറ്റുക ഒരു പാന്‍ എടുത്ത് ചോറ് ലയര്‍ ആയി ചേര്‍ക്കുക. ആദ്യം ചോറ് ഇടുക. അതിന്റെ മുകളില്‍ വേവിച്ച പച്ചകറി ഇടുക. ഫ്രൈ ചെയ്യ്ത സവാള ഇടുക. കുറച്ച് കൈതചക്ക ഇടുക. ഇത് പോലെ തുടരുക. അവസാനം മൂടി വെച്ച് ആവി കയറ്റുക. അടിപൊളി നാടന്‍ ഫ്രൈഡ് റൈസ് റെഡി.