വെറും മൂന്ന് ചേരുവകൾ മാത്രം മതി; ഹെൽത്തി ലഡു തയ്യാറാക്കാം

 

കാർബോഹൈഡ്രേറ്റ്, ഫാറ്റി ആസിഡുകൾ, നാരുകൾ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാണ് സമ്പന്നമാണ് നിലക്കടല. പൂരിത കൊഴുപ്പിന് പുറമേ ഹൃദയാരോഗ്യമേകുന്ന ജീവകം ഇ, ഫോളേറ്റ്, കാത്സ്യം, മാംഗനീസ് എന്നിവയും നിലക്കടലയിൽ അടങ്ങിയിട്ടുണ്ട്.

ആന്റിഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിരിക്കുന്ന നിലക്കടല ആഴ്ചയിൽ ഒരിക്കല്ലെങ്കിലും കഴിക്കുന്നത് വളരെ നല്ലതാണ്. കുട്ടികൾക്ക് ഇഷ്ടമാകുന്ന രീതിയിൽ നിലക്കടല കൊണ്ടൊരു ഹെൽത്തി ലഡു ഉണ്ടാക്കിയാലോ?. ഈ ഹെൽത്തി ലഡു തയ്യാറാക്കാൻ വെറും മൂന്ന് ചേരുവകൾ മാത്രം മതി.

വേണ്ട ചേരുവകൾ

നിലക്കടല  1 കപ്പ്
ശർക്കര        ഒരു എണ്ണം (വലുത്)
എള്ള്            1 സ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാനിൽ നിലക്കടല റോസ്റ്റ് ചെയ്തെടുക്കുക. തണുത്ത ശേഷം മിക്സിയിൽ പേസ്റ്റ് പരുവത്തിലാക്കി എടുക്കുക. ശേഷം അതിലേക്ക് ശർക്കര പാനിയും എള്ളും ചേർത്ത് കുഴച്ചെടുക്കുക. നന്നായി കുഴച്ചതിന് ശേഷം ഓരോ ചെറിയ ഉരുളകളാക്കി എടുക്കുക. ശേഷം രണ്ടോ മൂന്നോ മണിക്കൂർ സെറ്റാകാൻ മാറ്റിവയ്ക്കുക. പീനട്ട് പ്രോട്ടീൻ ബോൾ റെഡിയായി.