'ഞാൻ എന്താണോ അത് ഞാൻ ഇഷ്ടപ്പെടുന്നു'; വർക്കൗട്ട് ചിത്രങ്ങൾ പങ്കുവച്ച് അഭയ ഹിരൺമയി

 

മലയാളത്തിന്റെ പ്രിയ ഗായികയാണ് അഭയ ഹിരൺമയി. തന്റെ പുത്തൻ വിശേഷങ്ങളും ചിത്രങ്ങളും വിഡിയോകളുമൊക്കെ അഭയ സോഷ്യൽ മീഡിയയിൽ ആരാധകർക്കായി പങ്കുവയ്ക്കുക പതിവാണ്. അടുത്തിടെ സംഗീത സംവിധായകൻ ഗോപിസുന്ദറുമായി പിരിഞ്ഞതിന്റെ കാരണങ്ങൾ അഭയ ഒരു ചാനൽ പരിപാടിയിൽ വെളിപ്പെടുത്തിയതും ചർച്ചയായിരുന്നു.

ഇപ്പോഴിതാ, അഭയ പങ്കുവച്ച തന്റെ പുതിയ ചിത്രങ്ങളാണ് വൈറൽ. ജിമ്മിൽ നിന്നുള്ള ഈ ചിത്രങ്ങൾ'I love who I'm ,Toughness is in the soul and spirit, NOT in the MUSCLES! Get fit with team BodyFit' എന്ന കുറിപ്പോടെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.