നര അപ്രത്യക്ഷമാകും; നെല്ലിക്കയും ഹെന്നയും ഇങ്ങനെ ഉപയോഗിച്ചു നോക്കൂ

 
നിരവധി ആളുകൾ ഇന്ന് നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് നര. ചെറുപ്പക്കാർക്കും അകാലനര വേഗം വരുന്നു. ഇതിന് പരിഹാരമായി പലരും മാർക്കറ്റിൽ കിട്ടുന്ന കെമിക്കൽ ഡെെ ഉപയോഗിക്കുന്നു. എന്നാൽ കെമിക്കൽ ഡെെ ഉപയോഗിക്കുതോറും അത് മുടിയ്ക്ക് ദോഷം ചെയ്യും. 

ഡൈ ഉപയോഗിച്ചാലും ദിവസങ്ങൾക്കുള്ളിൽ വീണ്ടും നര കണ്ടുതുടങ്ങും. മാത്രമല്ല ചിലത് പാർശ്വഫലങ്ങൾ ഉണ്ടാക്കുകയും ചെയ്യും. അകാലനരയെ തടയാനുള്ള സാധനങ്ങൾ നമ്മുടെ അടുക്കളയിൽ തന്നെയുണ്ടെന്ന് പലർക്കും അറിയില്ല.

അത്തരത്തിൽ നരയെ അകറ്റാൻ സഹായിക്കുന്ന രണ്ട് സാധനങ്ങളാണ് നെല്ലിക്കയും, ഹെന്നയും. നെല്ലിക്കാനീരും ഹെന്നയും മിക്സ് ചെയ്ത് മുടിയിൽ തേക്കുക. ഇരുപത് മിനിട്ടിന് ശേഷം കഴുകിക്കളയാം. താരൻ അകറ്റാനും ഈ ഹെയർപാക്ക് സഹായിക്കും. മാസത്തിലൊരിക്കലെങ്കിലും ഇത് തലയിൽ തേച്ചുകൊടുക്കണം. വീട്ടിൽ തന്നെയുണ്ടാക്കുന്ന ഹെന്ന ഉപയോഗിക്കുന്നതാണ് അഭികാമ്യം.

നരയെ അകറ്റാൻ സഹായിക്കുന്ന മറ്റൊന്നാണ് ഉള്ളി നീര്. ഇത് തലയിൽ തേച്ച് ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയാം. അകാല നരയെ മാത്രമല്ല മുടി കൊഴിച്ചിലിനെ അകറ്റാനും ഉള്ളിനീര് സഹായിക്കും