പരിപ്പ് കറി ഇനി പതിവുരീതിയിൽ ഉണ്ടാക്കണ്ട; ആന്ധ്രാസ്‌റ്റൈലിൽ ദാൽ കറി

 

പരിപ്പുകറി എന്നും ഒരേ രീതിയിൽ ഉണ്ടാക്കി മടുത്തവർക്കുള്ളതാണ് ഈ റെസിപ്പി. ഇതാ ആന്ധ്രാ സ്‌റ്റൈലിൽ ദാൽ കറി.

ചേരുവകൾ
തുവരപ്പരിപ്പ് - 150 ഗ്രാം
തക്കാളി - മൂന്നെണ്ണം
വലിയ ഉള്ളി - രണ്ടെണ്ണം
പച്ചമുളക് - 3 എണ്ണം
എണ്ണ- 1 ടേബിൾസ്പൂൺ
വെളുത്തുള്ളി - അഞ്ച് അല്ലി
ചെറുനാരങ്ങാനീര് - ഒരു ടീസ്പൂൺ
കുരുമുളക് - ഒരു ടീസ്പൂൺ
ജീരകം - 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ

തയാറാക്കുന്ന വിധം
പരിപ്പ് നല്ലവണ്ണം കഴുതി അര മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെക്കുക.
അതിനുശേഷം കുക്കറിലോ അല്ലാതെയോ കുറച്ച് വെളിച്ചെണ്ണ, മഞ്ഞൾപ്പൊടി, മുളക് പൊടി എന്നിവ ചേർത്ത് പരിപ്പ് നല്ലവണ്ണം വേവിച്ചെടുക്കുക.
അതിനുശേഷം അതിലേക്ക് സവാളയും തക്കാളിയും പച്ചമുളകും അരിഞ്ഞുചേർത്ത് വേവിക്കാൻ വെക്കുക. ഈ സമയത്ത് മിക്സിയുടെ ജാറിൽ വെളുത്തുള്ളി, ജീരകം എന്നിവ അരച്ചെടുക്കുക.

അരപ്പ് അടുപ്പത്തുള്ള പരിപ്പിലേക്ക് ചേർത്ത് ഇളക്കുക. ആവശ്യത്തിന് ഉപ്പ് കൂടി ചേർക്കുക. ആവശ്യമെങ്കിൽ പുളിക്കായി സ്വൽപ്പം വാളൻപുളി പിഴിഞ്ഞ വെള്ളവും ചേർക്കാവുന്നതാണ്. ഇനി നെയ്യിൽ കടുക്, കുരുമുളക്, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേർത്ത് വറവിട്ട് ദാലിൽ ചേർക്കാം.
ആന്ധ്രാസ്‌റ്റൈൽ പരിപ്പുകറി തയാർ.