മുടി കൊഴിയുന്നുണ്ടോ ? ഈ ഭക്ഷണങ്ങൾ കഴിക്കാം
തലമുടിനന്നായി വളരാൻ ആഹാരത്തിലും കരുതൽ വേണം. തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. ഒമേഗ 3 ഫാറ്റി ആസിഡ്
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഇവ തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും സഹായിക്കും. ഇതിനായി ചിയാ സീഡ്, ഫ്ലക്സ് സീഡ് തുടങ്ങിയവ കഴിക്കാം.
2. സമീകൃതാഹാരം
തലമുടി വളരാന്‍ സഹായിക്കുന്ന വിറ്റാമിനുകളും ധാതുക്കളും ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഇതിനായി പഴങ്ങൾ, പച്ചക്കറികൾ എന്നിവ കഴിക്കാം.
3. കറിവേപ്പില
കറിവേപ്പിലയില്‍ അമിനോ ആസിഡുകള്‍, ആന്‍റി ഓക്സിഡന്‍റുകള്‍, ബീറ്റാ കരോട്ടിന്‍ തുടങ്ങിയവ അടങ്ങിയിരിക്കുന്നു. അതിനാല്‍ കറിവേപ്പില ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും സഹായിക്കും.
4. അയേണും ഫോളിക് ആസിഡും
അയേണും ഫോളിക് ആസിഡും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും സഹായിക്കും. ഇതിനായി ചീര, മുരിങ്ങയില, ഈന്തപ്പഴം, ഫിഗ്സ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
5. പ്രോട്ടീന്‍
പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടി വളരാന്‍ സഹായിക്കും.
6. പ്രകൃതിദത്ത എണ്ണകള്‍ ഉപയോഗിക്കുക
കടുകെണ്ണ, ബദാം എണ്ണ, ആവണക്കെണ്ണ, റോസ്മേരി ഓയില്‍ തുടങ്ങിയവ തലമുടിയില്‍ പുരട്ടുന്നത് മുടി വളരാന്‍ സഹായിക്കും.
7. പ്രകൃതിദത്ത ഹെയർ മാസ്കുകൾ ഉപയോഗിക്കുക
പ്രകൃതിദത്ത ഹെയർ മാസ്കുകൾക്ക് മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ കഴിയും. കറ്റാർവാഴ, വെളിച്ചെണ്ണ, തൈര്, ഉലുവ, കറിവേപ്പില, റോസ്മേരി ഇലകൾ തുടങ്ങിയ ചേരുവകൾ അടങ്ങിയ പാക്കുകള്‍ തലയോട്ടിയിലും മുടിയിലും പുരട്ടുന്നത് നല്ലതാണ്.