മടിയൻമാരും മടിച്ചികളും ആണോ ? മടിയോട് ബൈ പറയാനുള്ള വഴികൾ ഇതാ
ഏത് കാര്യം ചെയ്താലും അതില്‍ ലക്ഷ്യബോധവും സന്തോഷവും കണ്ടെത്താന്‍ ശ്രമിക്കുക. ഒരു പ്രവൃത്തി ചെയ്യുമ്പോൾ അതിനൊരു ലക്ഷ്യമില്ലെങ്കില്‍ പ്രവൃത്തി അലസമായിപ്പോകും. അതുപോലെ സന്തോഷമുള്ള കാര്യം മാത്രം ചെയ്യാന്‍ ശ്രമിക്കാതെ ചെയ്യുന്ന കാര്യത്തില്‍ സന്തോഷം കണ്ടെത്തുക. അവനവനെക്കുറിച്ചുള്ള ആത്മാവിശ്വാസം വളര്‍ത്തിയെടുക്കുക. അമിത വിശ്വാസമല്ല ആത്മവിശ്വാസം സ്വന്തം പ്രവൃത്തികളെ ക്രിയാത്മകമായി വിലയിരുത്തുകയും കഴിവുകള്‍ തിരിച്ചറിയുകയും ചെയ്യുക. അപ്പോള്‍ ആത്മവിശ്വാസം താനേ വന്നുകൊള്ളും.
നാളെ ചെയ്തു തീര്‍ക്കേണ്ട ജോലികളെക്കുറിച്ച് ഇന്നേ ചിന്തിക്കുക. മനസ്സുകൊണ്ട് ആ ജോലി ചെയ്യാന്‍ പാകപ്പെടുകയും അതില്‍ സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുക. കുറ്റബോധത്തില്‍ നിന്ന് വിമുക്തി നേടുക. അനാവശ്യമായ കുറ്റബോധം നന്നായി ജോലി ചെയ്യിക്കുന്നതില്‍ നിന്ന് നമ്മെ പിന്തിരിപ്പിക്കും. എന്തുകാര്യവും എനിക്ക് ഭംഗിയായി ചെയ്യാന്‍ കഴിയുമെന്ന വിശ്വാസം വളര്‍ത്തിയെടുക്കുക. ഇച്ഛാശക്തിയിലാണ് കാര്യം. ചെറിയ പരാജയങ്ങളില്‍ പതറാതിരുന്നാല്‍ ഈ വിശ്വാസം വളര്‍ത്തിയെടുക്കാന്‍ സാധിക്കും.