സോഷ്യൽ മീഡിയ പാസ്‌വേഡ് ചോദിക്കുന്ന പങ്കാളിയാണോ?; പ്രണയത്തിൽ  പങ്കുവെയ്ക്കാൻ പാടില്ലാത്തത് ഇവയാണ്

 

പ്രണയിക്കുമ്പോൾ ദിവസവും സദാസമയവും പങ്കാളിയോട് സംസാരിച്ചിരിക്കാൻ ആഗ്രഹിക്കുന്നവരായിരിക്കും നല്ലൊരു ശതമാനം ആളുകളും.പലപ്പോഴും പ്രണയത്തിന്റെ തുടക്കത്തിൽ പങ്കാളിയുമായി കൂടുതൽ അടുക്കുന്നത് ഒരിക്കലും തെറ്റല്ല. എന്നാൽ പലപ്പോഴും അത് തെറ്റല്ല എന്ന് മനസ്സിലാക്കുന്നതോടൊപ്പം തന്നെ വളരെയധികം വിശദാംശങ്ങൾ പങ്കിടുന്നത് അൽപം സൂക്ഷിച്ച് വേണം. പങ്കാളിയെക്കുറിച്ച് കൂടുതൽ അറിയുന്നത് നല്ലതാണെങ്കിലും നിങ്ങളുടെ പാസ്വേഡ്, പ്രധാനപ്പെട്ട കാര്യങ്ങൾ എന്നിവയൊന്നും പങ്കിടരുത്. ഇത് കൂടുതൽ പ്രതിസന്ധികളും പശ്ചാത്താപവും നിങ്ങൾക്ക് പിന്നീട് ഉണ്ടാവുന്നു. എന്തൊക്കെയാണ് പങ്കു വെക്കാൻ പാടില്ലാത്തത് എന്ന് നോക്കാം.

സ്വകാര്യ പാസ്വേഡുകൾ
സോഷ്യൽ മീഡിയ, ബാങ്ക് അക്കൗണ്ടുകളുടെയോ പാസ്വേഡുകൾ നിങ്ങളുടെ പങ്കാളിയുമായി പങ്കിടാതിരിക്കേണ്ടത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഒരു ബന്ധത്തിന്റെ തുടക്കത്തിൽ പലപ്പോഴും ഇത്തരം അവസ്ഥകൾ കൈകാര്യം ചെയ്യുന്നതിന് ബുദ്ധിമുട്ടുകൾ നേരിടുന്നു. കാരണം ഇത് ദുരുപയോഗം ചെയ്യപ്പെടുമോ എന്നത് മാത്രമല്ല എല്ലാ വ്യക്തികൾക്കും സ്വകാര്യത ഉണ്ടായിരിക്കും. അതിലേക്ക് മറ്റൊരാൾ കടന്നു ചെല്ലുക എന്നത് വളരെയധികം അലോസരം ഉണ്ടാക്കുന്നതാണ്. അതുകൊണ്ട് എത്രയൊക്കെ സ്നേഹമെന്ന് പറഞ്ഞാലും അത് നിങ്ങളുടെ ജീവിതത്തിൽ കൂടുതൽ വെല്ലുവിളികൾ ഉയർത്തുന്നു പിന്നീട്.

സാമ്പത്തിക നിക്ഷേപങ്ങൾ
ഒരു പ്രണയം ആരംഭിക്കുമ്പോൾ തന്നെ പ്രിയപ്പെട്ടവർക്ക് മുൻപിൽ സാമ്പത്തിക നിക്ഷേപങ്ങൾ തുറന്ന് കാണിക്കുന്നത് പലപ്പോഴും അത്ര നല്ല ശീലമല്ല. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ഓർത്തിരിക്കേണ്ടതാണ്. കാരണം ഇത് അൽപം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് എന്നതാണ് സത്യം. സാമ്പത്തിക വിവരങ്ങൾ നൽകുന്നത് വഴി പലപ്പോഴും അത് മുന്നോട്ടുള്ള നിങ്ങളുടെ ജീവിതത്തെ വരെ ബാധിക്കുന്നു.

കുടുംബ രഹസ്യങ്ങൾ 
കുടുംബത്തിലെ രഹസ്യങ്ങൾ പലപ്പോഴും ആരോടും പങ്ക് വെക്കാൻ താൽപ്പര്യമില്ലാത്ത വ്യക്തിയാണെങ്കിൽ നിങ്ങൾക്ക് ഇത്തരം വ്യക്തിഗത വിവരങ്ങൾ പ്രണയിക്കുന്ന വ്യക്തിയോട് പോലും പങ്ക് വെക്കരുത്. വഴിയേ ഇത്തരം കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയല്ലാതെ ഒരു ബന്ധത്തിന്റെ തുടക്കത്തിൽ തന്നെ ഇത്തരം കാര്യങ്ങളെക്കുറിച്ച് ഒരു കാരണവശാലും പറയരുത്. അത് അത്ര നല്ല ഒരു കാര്യമല്ല. പലപ്പോഴും സ്വന്തം പ്രയോജനത്തിന് വേണ്ടി അതിനെ ദുരുപയോഗം ചെയ്യുന്നതിനും ഇവർ മുതിരുന്നു. അതുകൊണ്ട് തന്നെ അൽപം ശ്രദ്ധിക്കണം.

അരക്ഷിതാവസ്ഥ
ഒരു ബന്ധം ആരംഭിച്ചാൽ അത് മുന്നോട്ട് പോവുമോ എന്ന് പോലും ഉറപ്പില്ലാത്ത ഘട്ടത്തിൽ തന്റെ അരക്ഷിതാവസ്ഥയെക്കുറിച്ചും ഭയത്തെക്കുറിച്ചും പറയുന്ന വ്യക്തികൾ പലപ്പോഴും കൂടുതൽ ഭയക്കേണ്ടി വരുന്നു. കാരണം ഇത് പിന്നീട് നിങ്ങളുടെ ജീവിതത്തിൽ അതിന്റെ അനന്തരഫലം ഉണ്ടാക്കിയേക്കാം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതൽ വെല്ലുവിളികൾ മുന്നോട്ടുള്ള ജീവിതത്തിൽ ഉണ്ടാക്കാം. അതുകൊണ്ട് തന്നെ ശ്രദ്ധിച്ച് പെരുമാറണം.

സൗഹൃദത്തെക്കുറിച്ചുള്ള വിവരങ്ങൾ
പലപ്പോഴും നിങ്ങളുടെ സൗഹൃദത്തെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ ചോദിക്കുന്നതും അതിനെക്കുറിച്ച് അന്വേഷിക്കുന്നതും ഒരു ബന്ധത്തിൽ അത്ര നല്ലതല്ല. അത് നിങ്ങളുടെ ജീവിതത്തിൽ പലപ്പോഴും കൂടുതൽ വെല്ലുവിളികൾ ഉയർത്തുന്നു. മുന്നോട്ടുള്ള പ്രണയത്തേയും സുഹൃത് ബന്ധങ്ങളേയും ഇത് ബാധിക്കുന്നു. പലപ്പോഴും പങ്കാളിക്ക് ഇത് തെറ്റായ ധാരണ ഉണ്ടാക്കുന്നതിലേക്കും നയിക്കുന്നു. അതുകൊണ്ട്തന്നെ ഇത്തരം കാര്യങ്ങളെക്കുറിച്ച് കൂടുതൽ ശ്രദ്ധിക്കണം.

മുൻ ലൈംഗിക അനുഭവങ്ങൾ
പലപ്പോഴും പ്രണയം ആരംഭിക്കുമ്പോൾ ഇത്തരം കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നത് അത്ര നല്ലതല്ല. ഇത് കർശനമായും ഒഴിവാക്കണം. കാരണം ഇത് നിങ്ങളുടെ പങ്കാളിയെ അസ്വസ്ഥനാക്കും എന്നത് മാത്രമല്ല ആ വ്യക്തിയുമായി അകൽച്ചയുണ്ടാക്കുന്നതിലേക്ക് വരെ എത്തുന്നു. പലപ്പോഴും ഇത്തരം ആശയക്കുഴപ്പങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടി നാം വളരെയധികം ശ്രദ്ധിക്കണം.