വീട്ടിലുണ്ടാക്കാം ബീഫ് ടിക്ക; ഹോട്ടലിൽ കിട്ടുന്ന ടേസ്റ്റിൽ

 

കിടിലൻ ബീഫ് ടിക്ക വീട്ടിൽ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ചേരുവകൾ
ബീഫ്-അരക്കിലോ
സവാള-അരക്കപ്പ്
മുട്ട-1
കടലമാവ്-3 ടേബിൾ സ്പൂൺ
പച്ചമുളക്-4
കുരുമുളുപൊടി-1 ടീസ്പൂൺ
ജീരകപ്പൊടി-1 ടേബിൾ സ്പൂൺ
മല്ലിപ്പൊടി-1 ടേബിൾ സ്പൂൺ
ഗരം മസാല-1 ടേബിൾ സ്പൂൺ
ചെറുനാരങ്ങാനീര്-2 ടേബിൾ സ്പൂൺ
മല്ലിയില
ഉപ്പ്
എണ്ണ

ചേരുവകൾ
അധികം മൂക്കാത്ത ബീഫാണ് ടിക്കയുണ്ടാക്കാൻ നല്ലത്. ബീഫ് നല്ലപോലെ കഴുകി പൊടിപൊടിയായി അരിഞ്ഞിടുക. സവാള,പച്ചമുളക്, മല്ലിയില എന്നിവ ചെറുതാക്കി നുറുക്കുക. മസാലപ്പൊടികളെല്ലാം ഒരുമിച്ചു ചേർക്കണം. ഇതും ഉപ്പും ബീഫിലേക്കു ചേർത്ത് കുഴയ്ക്കണം. മുട്ട ചേർത്ത് ഇളക്കുക. ചെറുനാരങ്ങാനീരും ഒഴിയ്ക്കുക.

അരിഞ്ഞു വച്ചിരിക്കുന്ന മല്ലിയിലയും ചേർക്കാം. എല്ലാം നല്ലപോലെ കൂട്ടിച്ചേർത്ത് കുഴയ്ക്കണം. ഇത് അര മണിക്കൂർ വയ്ക്കുക. ഒരു ചീനച്ചട്ടിയിൽ എണ്ണ തിളപ്പിയ്ക്കുക. കൂട്ടിൽ നിന്നും കുറേശെ വീതം എടുത്ത് ചെറിയ വട്ടത്തിൽ പരത്തുക.

വെളിച്ചെണ്ണ നല്ലപോലെ തിളയ്ക്കുമ്പോൾ ഓരോന്നു വീതം ഇതിലേക്കിട്ട് വറുത്തു കോരുക. ബ്രൗൺ നിറമാകുന്നതു വരെ വറുക്കണം.