മൂക്കുത്തി ഇഷ്ടമുളളവരാണോ?; ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

 

ഏത് ഫാഷന്റെയും കൂടെ ചേരുന്ന ഒന്നാണ് മൂക്കുത്തി. പലർക്കും പല രീതിയിലുള്ള മൂക്കുത്തി ആകും ഇഷ്ടം. ചിലർ സ്വർണം ധരിക്കും. ചിലർ മെറ്റൽ പോലുള്ളവ. 

മൂക്ക് കുത്തുന്നവർ ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം.

അണുബാധ ഉണ്ടാകാതെ ശ്രദ്ധിക്കണം.

* ആദ്യം തന്നെ ചെറിയ കല്ലുള്ള മൂക്കുത്തി ഇടരുത്.

* തണ്ടിന് നല്ല നീളം ഉണ്ടായിരിക്കണം.

* മൂക്കിന്റെ കട്ടി അനുസരിച്ചുള്ള മൂക്കുത്തി വാങ്ങുക.

* കഴിവതും ആദ്യം സ്വർണ മൂക്കുത്തി ധരിക്കുക.

* 3 ആഴ്ച കഴിഞ്ഞ് ഇഷ്ടമുള്ള മൂക്കുത്തി ധരിക്കാം.

* കുത്തിയ ഭാഗം ഇടയ്ക്ക് തൊട്ട് നോക്കരുത്.

* ഇങ്ങനെ ചെയ്‌താൽ പമുറിവ് വേഗം ഉണങ്ങില്ല.

* പഴുക്കാനും സാധ്യതയുണ്ട്.