ചേന കൊണ്ട് കിടിലനൊരു പലഹാരം; എളുപ്പത്തിൽ തയ്യാറാക്കാം
നിരവധി പോഷകങ്ങൾ അടങ്ങിയ ഒരു പച്ചക്കറിയാണ് ചേന. ഒമേഗ 3 ഫാറ്റി ആസിഡ്, സിങ്ക്, സിലീനിയം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയവ അടങ്ങിയ ചേന ഡയറ്റിൽ ഉൾപ്പെടുത്തുന്നത് മറവിയെ തടയാനും തലച്ചോറിൻറെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ചേന കൊണ്ട് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു പലഹാരം തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
1. ചേന ( വേവിച്ച് അരച്ചത് ) - രണ്ട് കപ്പ്
2. റവ - ഒരു കപ്പ്
3. സവാള - ഒന്ന് ( ചെറുതായി അരിഞ്ഞത് )
4. പച്ചമുളക് - രണ്ട് എണ്ണം
5. ഇഞ്ചി അരച്ചത് - ഒരു ടീസ്പൂൺ
6. വെളുത്തുള്ളി അരച്ചത് - ഒരു ടീസ്പൂൺ
7. കുരുമുളക് പൊടി - ഒരു ടീസ്പൂൺ
8. ഉപ്പ് - പാകത്തിന്
9. എണ്ണ - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒന്ന് മുതൽ എട്ട് വരെയുള്ള ചേരുവകൾ ഒരുമിച്ചാക്കി കുഴച്ചെടുക്കുക. അതിൽ നിന്നും കുറച്ച് എടുത്ത് ചെറിയ ഉരുളകളാക്കി എണ്ണയിൽ വറുത്ത് കോരുക. ചൂടോടെ സോസിനൊപ്പം കഴിക്കാം.