എളുപ്പത്തിലുണ്ടാക്കാം ചിക്കൻ ഫ്രൈഡ് റൈസ്; ഉച്ചയ്ക്ക് സമയം ലാഭിക്കാം

 

എളുപ്പത്തിൽ ചിക്കൻ ഫ്രൈഡ് റൈസ് വീട്ടിലുണ്ടാക്കാം. 


ചേരുവകൾ
ബോൺലെസ് ചിക്കൻ - 300 ഗ്രാം (കഷ്ണങ്ങളാക്കിയത്)
സോയ സോസ് - 2 ടേബിൾ സ്പൂൺ
കോൺ ഫ്‌ളോർ - 3 സ്പൂൺ
കുരുമുളക് പൊടി - അര ടേബിൾ സ്പൂൺ
ഉപ്പ് - ആവശ്യത്തിന്

ബസ്മതി അരി - 2 കപ്പ്
കാരറ്റ് ,കാബേജ്, കാപ്‌സികം ,ബീൻസ്, സ്പ്രിംഗ് ഒനിയൻ- ഓരോ കപ്പ് (ചെറുതായി അരിഞ്ഞത്)
സവാള - 1
വെളുത്തുള്ളി- ഒന്നര സ്പൂൺ (ചെറുതായി അരിഞ്ഞത്)
സോയ സോസ് - 2 ടേബിൾ സ്പൂൺ
വിനാഗിരി - 1 ടേബിൾ സ്പൂൺ
വെള്ള കുരുമുളക് പൊടി - ആവശ്യത്തിന്
മുട്ട - 2

പാചകം ചെയ്യുന്ന വിധം
ചിക്കനിൽ സോയ സോസ്, കോൺ ഫ്ളോർ, കുരുമുളക് പൊടി, ഉപ്പ് എന്നിവ ചേർത്ത് മാരിനേറ്റ് ചെയ്ത് 30 മിനിറ്റ് മാറ്റി വെയ്ക്കണം. ശേഷം ഓയിലിൽ ഫ്രൈ ചെയ്തെടുക്കണം.

നന്നായി കഴുകിയെടുത്ത 2 കപ്പ് ബസ്മതി അരി അര മണിക്കൂർ വെള്ളത്തിൽ കുതിർക്കണം. ശേഷം അധികം വെന്തു പോകാതെ വേവിച്ച് വെള്ളം വാർത്തെടുക്കുക. എന്നിട്ട് തണുക്കാൻ അനുവദിക്കുക.

ഫ്രൈഡ് റൈസ് ഉണ്ടാക്കുന്നതിനു മുൻപേ എല്ലാ ചേരുവകളും അടുത്ത് റെഡി ആക്കി വെക്കണം. പിന്നെ നല്ല ഉയർന്ന ചൂടിൽ വേഗത്തിൽ വേണം മിക്‌സ് ചെയ്തെടുക്കാൻ. മുട്ട ഉപ്പ് ചേർത്ത് ചിക്കി പൊരിച്ചു മാറ്റി വെക്കണം.

പാനിൽ 2 സ്പൂൺ സൺഫ്ളവർ ഓയിൽ ഒഴിച്ച് വെളുത്തുള്ളി വഴറ്റണം. ശേഷം അതിലേയ്ക്ക് സവാള , പച്ചക്കറികൾ, പകുതി സ്പ്രിംഗ് ഒനിയൻ എന്നിവ ചേർത്തു ഒന്നുകൂടി വഴറ്റണം. വെന്തു പോകാതെ ശ്രദ്ധിക്കണം. അതിനു ശേഷം സോയ സോസ് , റൈസ്, മുട്ട, ചിക്കൻ, കുരുമുളക് പൊടി, വിനാഗിരി എന്നിവ ചേർത്ത് പെട്ടെന്ന് മിക്‌സ് ചെയ്‌തെടുക്കണം. തീ അണച്ച ശേഷം ബാക്കിയുള്ള സ്പ്രിംഗ് ഒനിയൻ കൂടി ചേർത്തുകൊടുക്കാം. ചൂടോടെ ചിക്കൻ ഫ്രൈഡ് റൈസ് വിളമ്പാം.