'സിഗരറ്റ് ഉപയോഗിക്കുമ്പോള്‍ ശ്വാസകോശത്തിനുണ്ടാകുന്ന നാശത്തിന് തുല്യം'; ദിവസം ക്ലീനിങ്ങ് സ്പ്രേ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക
May 13, 2024, 14:10 IST
ക്ലീനിങ് സ്പ്രേ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക. ഇരുപത് സിഗരറ്റ് ഉപയോഗിക്കുമ്പോള്‍ ശ്വാസകോശത്തിനുണ്ടാകുന്ന അപകടമാണ് ഒരു ദിവസം ക്ലീനിങ്ങ് സ്പ്രേ ഉപയോഗിക്കുമ്പോള്‍ സംഭവിക്കുന്നത്.
നോര്‍വേയിലാണ് ഇത് സംബന്ധിച്ച പഠനം നടന്നത്. എന്നാല്‍ പുരുഷന്മാരെ ക്ലീനിങ് സ്പ്രേ ദോഷകരമായി ബാധിക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുമില്ല. സ്ത്രീകള്‍ക്ക് ആസ്തമ പോലെയുള്ള ശ്വാസകോശ രോഗങ്ങള്‍ സംഭവിക്കാനും ഇത് ഇടയാക്കുന്നു.
ബെര്‍ഗെന്‍ യൂണിവേഴ്‌സിറ്റിയിലെ പ്രഫ. ഡോ സിസിലി സാവെന്‍സ് പറയുന്നത് ശ്വാസകോശത്തിന് ദോഷം വരത്തക്കവിധത്തിലുള്ള നിരവധി കെമിക്കലുകള്‍ ക്ലീനിങ്ങ് സ്‌പ്രേയില്‍ അടങ്ങിയിരിക്കുന്നു എന്നാണ്.