കട്ടിങ് ബോർഡിലെ കറ കളയാം; ഇതാ എളുപ്പ വഴി

 

കട്ടിങ് ബോർഡ് വൃത്തിയാക്കാൻ  എളുപ്പ വഴി. 3 ചേരുവകൾ മാത്രം മതി കറകൾ കളയാം. കട്ടിങ് ബോർഡ് ഒന്ന് കഴുകിയ ശേഷം കുറച്ച് ഉപ്പ് എല്ലായിടത്തും ഇട്ടു കൊടുക്കുക. അതിന് ശേഷം കുറച്ചു ബേക്കിങ് സോഡാ എല്ലായിടത്തും വിതറുക. ഇനി 1/2 കഷ്ണം നാരങ്ങ എടുത്ത് എല്ലായിടത്തും തേച്ചു കൊടുക്കാം.10 മിനിറ്റ് വയ്ക്കുക.10 മിനിറ്റിനു ശേഷം ഒരു സ്‌ക്രബർ ഉപയോഗിച്ചു നന്നായി ഉരച്ചു കളയുക. വെള്ളം ഉപയോഗിച്ചു കഴുകി എടുക്കുക.

കറ മുഴുവനായും പോകുന്നതിനായി കറ കൂടുതൽ ഉള്ള സ്ഥലത്ത് ബേക്കിങ് സോഡയും നാരങ്ങയും കൂടി തേച്ചു പിടിപ്പിച്ചു ഒന്ന് കൂടി ഉരച്ചു കഴുകി എടുക്കുക. ഉണങ്ങിയ ശേഷം കുറച്ചു വെളിച്ചെണ്ണ എല്ലായിടത്തും തേച്ചു പിടിപ്പിക്കുക. ഒരു പോളിഷ് എഫക്ട് കിട്ടുവാൻ ഇത് നല്ലതാണ്. (കടപ്പാട്; 
പ്രഭ)