ദോശ മാവ് ബാക്കിയുണ്ടോ?; ക്രിസ്പി പക്കവട അഞ്ച് മിനിറ്റിൽ തയാറാക്കാം

 

രണ്ട് കപ്പ് ദോശമാവ് കൊണ്ട് കിടിലൻ പക്കവട തയാറാക്കാം. എങ്ങനെയെന്ന് നോക്കാം.

ചേരുവകൾ
ദോശമാവ്- രണ്ട് കപ്പ്
പൊട്ടുകടല - രണ്ട് കപ്പ്
മുളക് പൊടി - അര ടീസ്പൂൺ (എരിവനുസരിച്ച് മാറ്റം വരുത്താം)
ഉപ്പ് - അരടീസ്പൂൺ
ജീരകപ്പൊടി - അര ടീസ്പൂൺ
കായപ്പൊടി - കാൽ ടീസ്പൂൺ
കുരുമുളക്പൊടി- ഒരുനുള്ള്
വെളിച്ചെണ്ണ- രണ്ട് ടീസ്പൂൺ

തയാറാക്കുന്ന വിധം
പൊട്ടുകടല എടുത്തതിന് ശേഷം ഇത് നല്ലതുപോലെ പൊടിച്ചെടുക്കുക. നല്ലതുപോലെ സോഫ്റ്റ് ആയി വേണം ഇത് പൊടിച്ചെടുക്കാൻ. അതിന് ശേഷം ഒരു പാത്രത്തിൽ രണ്ട് കപ്പ് ദോശ മാവ് എടുത്ത് അതിലേക്ക് ഈ പൊട്ടുകടല പൊടിച്ചത് മിക്സ് ചെയ്യുക. ശേഷം ഇതിലേക്ക് മുളക് പൊടി, ഉപ്പ്, ജീരകപ്പൊടി, കായപ്പൊടി എന്നിവ മിക്സ് ചെയ്ത് നല്ലതുപോലെ പേസ്റ്റ് രൂപത്തിലാക്കുക

പിന്നീട് ഇതിലേക്ക് വെളിച്ചെണ്ണ ചേർത്ത് മാവ് സോഫ്റ്റ് ആക്കുക. ഇതെല്ലാം നല്ലതുപോലെ മിക്സ് ചെയ്ത് ചപ്പാത്തി പരുവത്തിൽ ആക്കിയെടുക്കണം. പിന്നീട് സേവനാഴിയിലേക്ക് പക്കവടയുടെ അച്ച് എടുത്ത് മാവ് നിറച്ചതിന് ശേഷം ഒരു പാനിൽ എണ്ണ ഒഴിച്ച് ഇതിലേക്ക് മാവ് പക്കവടയുടെ രൂപത്തിൽ ഇട്ട് കൊടുക്കാം. ഇത് നല്ലതുപോലെ ഗോൾഡൻ നിറമാവുന്നത് വരെ മറിച്ചിടുക. ബ്രൗൺ നിറമാവുന്നത് വരെ ക്രിസ്പി ആക്കി എടുക്കുക.