ഇഡ്ഡലിയും ഇടിയപ്പവും അധികം വന്നോ?; ഡിന്നറിന് ഈ ഐറ്റം ഉണ്ടാക്കാം

 

രാവിലത്തെ ഇഡ്ഡലിയും ഇടിയപ്പവും അധികം വന്നോ? എങ്കിൽ അതുകൊണ്ട് നല്ല കിടിലൻ ഉപ്പുമാവ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകൾ
ഇഡ്ഡലി, ഇടിയപ്പം - 8 എണ്ണം
എണ്ണ - 3 ടീസ്പൂൺ
കടുക് - 1 ടീസ്പൂൺ
ഉഴുന്നുപരിപ്പ് - ഒരു ടീസ്പൂൺ
ചെറിയ ഉള്ളി - 5 എണ്ണം
പച്ചമുളക് - 3 എണ്ണം
കറിവേപ്പില - ആവശ്യത്തിന്
മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
മല്ലിയില - ആവശ്യമെങ്കിൽ മാത്രം

തയാറാക്കുന്ന വിധം
ആദ്യം ഇഡ്ഡലിയോ ഇടിയപ്പമോ കൈകൊണ്ട് നന്നായി പൊടിച്ചെടുക്കുക. ശേഷം ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം ഉഴുന്ന് പരിപ്പും കായപ്പൊടിയും ചേർക്കുക. അൽപം വറുത്തശേഷം ഉള്ളിയും പച്ചമുളകും, കറിവേപ്പിലയുമിട്ട് രണ്ട് മിനിറ്റ് ഇളക്കുക.

ഇതിലേക്ക് ഉപ്പും മഞ്ഞളും ചേർത്ത് നന്നായി മിക്‌സ് ചെയ്യുക. പൊടിച്ച് വച്ചിരിക്കുന്ന മിശ്രിതം ഇതിലേക്ക് ചേർത്ത് നന്നായി മിക്‌സ് ചെയ്യുക. ശേഷം മല്ലിയില ചേർത്ത് വിളമ്പുക