ഗോതമ്പുകൊണ്ട് കിടിലന്‍ സമൂസ; എളുപ്പം തയ്യാറാക്കാം

 

ഗോതമ്പുകൊണ്ട് എളുപ്പം തയ്യാറാക്കാം കിടിലന്‍ സമൂസ

ചേരുവകള്‍

ഗോതമ്പ് പൊടി – 2 കപ്പ്

ഉരുളകിഴങ്ങ് വേവിച്ചത് – 5 എണ്ണം

സവാള – 1 എണ്ണം

വെളുത്തുള്ളി ഇഞ്ചി ചതച്ചത് – 1 ടേബിള്‍സ്പൂണ്‍

പച്ചമുളക് – 2 എണ്ണം

കറിവേപ്പില

മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍

മഞ്ഞള്‍പ്പൊടി – 1/4 ടേബിള്‍സ്പൂണ്‍

മല്ലിപ്പൊടി – 1 ടേബിള്‍സ്പൂണ്‍

ഗരംമസാല – 1/2 ടേബിള്‍സ്പൂണ്‍

ജീരകം – 1/4 ടേബിള്‍സ്പൂണ്‍

ഉപ്പ്

എണ്ണ

തയാറാക്കുന്ന വിധം

ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ അതിലേക്ക് ജീരകം ഇട്ട് ചൂടായതിന് ശേഷം ഉള്ളിയും പച്ചമുളകും കറിവേപ്പിലയും ഇഞ്ചി വെളുത്തുള്ളി ചതച്ചതും ഇട്ട് ഉള്ളി ബ്രൗണ്‍ കളര്‍ ആകുന്നത് വരെ വഴറ്റി കൊടുക്കാം. ശേഷം പൊടികള്‍ എല്ലാം കൂടി ഇട്ട് നല്ലതു പോലെ വഴറ്റി എടുത്തതിലേക്ക് ഉരുളക്കിഴങ്ങ് വേവിച്ചത് ഇട്ട് കൊടുക്കാം.

ഗോതമ്പ് പൊടി എണ്ണയും ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് നന്നായി കുഴച്ച് എടുത്ത ശേഷം ഇത് സമോസ ഉണ്ടാക്കുന്നതിനായിട്ട് ചപ്പാത്തിക്ക് പരത്തുന്നതു പോലെ വൃത്താകൃതിയില്‍ പരത്തി എടുക്കുക.

മാവ് പരത്തി പകുതി മുറിച്ചെടുത്ത്, ആ പകുതി ഷീറ്റ് ഒന്നും കൂടി പരത്തി കോണ്‍ ആകൃതിയില്‍ മടക്കി എടുക്കണം. ഇതിലേക്ക് തയാറാക്കി വച്ചിരിക്കുന്ന മസാല ഇട്ട് നല്ലതു പോലെ മടക്കി എടുക്കണം. ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടായ ശേഷം സമോസ രണ്ട് സൈഡും വേവിച്ച് എടുക്കണം.