പച്ചക്കറികൾ പച്ചയ്ക്ക്  അമിതമായി കഴിക്കരുത്; എന്താണന്നല്ല ? നോക്കാം 

 

പച്ചയ്ക്ക് പച്ചക്കറികൾ അമിതമായി കഴിക്കുന്നത് ശരീരത്തിന്  ദോഷം വരുത്തും. അസംസ്കൃത ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നതിലൂടെ വയറ്റിൽ അണുബാധകളും ദഹനക്കേടും ഉണ്ടാകും. പാകം ചെയ്ത ഭക്ഷണത്തേക്കാൾ അസംസ്കൃത ഭക്ഷണങ്ങൾ ശരീരത്തിന് ദഹിപ്പിക്കാൻ പ്രയാസമാണ്. അസംസ്കൃത ഭക്ഷണങ്ങൾ ആഗിരണം മന്ദഗതിയിലാക്കുന്നു. ഇങ്ങനെ ദഹനത്തെ മന്ദഗതിയിലാക്കുന്നു.

പച്ചയ്ക്ക് കഴിക്കാൻ പാടില്ലാത്ത പച്ചക്കറികൾ

ചീര, സ്വിസ് ചാർഡ്, കോളിഫ്ലവർ എന്നിവയിൽ ഓക്‌സലേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇവ പച്ചക്ക് കഴിക്കരുത്. ഇത് വൃക്കയിൽ കല്ലുകൾ രൂപപ്പെടാൻ കാരണമാകും. മാത്രമല്ല വലിയ അളവിൽ കഴിക്കുമ്പോൾ ഇരുമ്പിന്റെയും കാൽസ്യത്തിന്റെയും ആഗിരണത്തെ ബാധിക്കും. തൈറോയ്ഡ് പ്രവർത്തനത്തെ വലിയ അളവിൽ ബാധിക്കാവുന്ന ഗോയിട്രോജൻ ഇവയിൽ അടങ്ങിയിട്ടുണ്ട്. കാബേജ്, ബ്രൊക്കോളി തുടങ്ങിയ പച്ചക്കറികൾ കൂടുതലായി കഴിക്കുന്നത് തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്നു. വയറിളക്കം പോലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും ഇത് കാരണമാകുന്നു.

കാരറ്റ്, ബീറ്റ്റൂട്ട്, വെള്ളരി, ഗോതമ്പ് ഗ്രാസ്, ഇഞ്ചി, മല്ലിയില എന്നിവ പച്ചക്ക് കഴിക്കരുത്.  ജ്യൂസ് ആക്കി കുടിക്കാവുന്നതാണ്. കൂടുതൽ തവണ കുടിക്കരുത്.  വയറു വീർക്കുന്നതും മറ്റും തടയാൻ ഒരു നുള്ള് ഉപ്പ് ചേർക്കുന്നതും നല്ലതാണ്. വേവിക്കാതെ പച്ചക്കറികൾ കഴിക്കുന്നത് ഓക്കാനം, ക്ഷീണം, തലകറക്കം, വയറിളക്കം എന്നിവയ്കക്ക് കാരണമാകും. പച്ചക്കറികളുടെ പോഷകങ്ങൾ നഷ്ടപ്പെടാതെ കഴിക്കുന്നതിനായി അവ ചെറുതായി ആവിയിൽ വേവിക്കാം. അതുമല്ലെങ്കിൽ പച്ചക്കറികൾ തിളച്ച വെള്ളത്തിൽ ഇടുന്നതും നല്ലതാണ്