ബിയർ നൽകുന്ന ഗുണങ്ങളെ പറ്റി അറിയാമോ?; ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഉപയോഗിക്കാം

 

ബിയർ വെറുമൊരു ലഹരിപാനീയമല്ല. ഇതിന് ചില ആരോഗ്യ ഗുണങ്ങളുണ്ട് ചർമ്മത്തിനും മുടിക്കും ബിയർ നല്ലതാണെന്ന് പറയപ്പെടുന്നു. മുടിക്ക് നല്ലൊരു കണ്ടീഷണറായി ബിയർ ഉപയോഗികാണാകുമെന്ന് റിപ്പോർട്ടുകൾ പറയുന്നുണ്ട്.

എന്തെങ്കിലും ഒരു കാരണം കൊണ്ട് ബിയർ കഴിക്കുന്നവരാണല്ലേ നമ്മൾ സുഹൃത്തുക്കളുമൊത്തുള്ള രസകരമായ സമയങ്ങൾ, പാർട്ടികൾ, ചൂടുള്ള വേനൽക്കാല ദിവസങ്ങളിൽ സമയം തള്ളിനീക്കുവാൻ നമ്മൾ എല്ലാവരും വളരെ ഇഷ്ടപ്പെട്ടത്തോടെ ഉപയോഗിക്കുന്ന ഒരു ലഹരിപാനീയമാണ് ബിയർ. എന്നിരുന്നാലും, ഹാംഗ്ഔട്ടുകൾക്കും പാർട്ടികൾക്കുമുള്ള ഒരു കൂട്ടാളി എന്നതിലുപരി ബിയർ വളരെ ആരോഗ്യഗുണങ്ങൾ കൂടുതലാണെന്നും, വാസ്തവത്തിൽ, നിങ്ങൾക്ക് പല തരത്തിൽ പ്രയോജനം ചെയ്യുമെന്നും നിങ്ങൾക്കറിയാമോ?

സ്ട്രെസ് റിലീഫിന് സഹായിക്കുന്നതിൻ്റെ വ്യക്തമായ ഗുണം കൂടാതെ, ബിയറുകൾക്ക് മറ്റ് ആരോഗ്യ-സൗന്ദര്യ ഗുണങ്ങളും ഉണ്ട് , അത് പലർക്കും അറിയില്ലായിരിക്കാം. ലണ്ടനിലെ ഗൈസ് ഹോസ്പിറ്റൽ 2000-ൽ നടത്തിയ ഒരു പഠനത്തിൽ, ബിയറുകൾ കുടിക്കുന്നത് നിങ്ങളുടെ ചർമ്മത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് പറയുന്നു.

കാരണം അവ ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമാണ്. ബിയർ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ബാർലിയിൽ അടങ്ങിയിരിക്കുന്ന ഫെറുലിക് ആസിഡിൻ്റെ സാന്നിധ്യമാണ് ഇതിന് കാരണം. പഠനമനുസരിച്ച്, ഈ ആസിഡ് ബിയറിൽ നിന്ന് ശരീരം കൂടുതൽ എളുപ്പത്തിൽ ആഗിരണം ചെയ്യപ്പെടുന്നു, ഇത് ഒരു സൗന്ദര്യ മരുന്നായി മാറുന്നു.