ഉറക്കം കളയരുത് ; എന്നാൽ തലച്ചോറ് വേഗത്തിൽ വയസാകും
പ്രായമാകുമ്പോൾ മുഖത്തുണ്ടാകുന്ന ചുളിവ് പലരെയും ഏറെ ആശങ്കപ്പെടുത്തുന്ന ഒന്നാണ്. മുഖത്തെ സംരക്ഷിക്കാനായി പല പൊടികൈകളും പലരും പരീക്ഷിക്കാറുമുണ്ട്. എന്നാൽ ഇതോടൊപ്പം മിക്കവരും ശ്രദ്ധിക്കാതെ പോവുന്നതാണ് തലച്ചോറിൻ്റെ സംരക്ഷണം അഥവാ മസ്തിഷ്ക സംരക്ഷണം. ഉറക്കക്കുറവാണ് തലച്ചോറിനെതിരെ വില്ലനായി മുന്നിട്ടുനിൽക്കുന്നത്. ഉറക്കത്തിൻ്റെ ഗുണനിലവാരം കുറയുന്നതനുസരിച്ച് തലച്ചോർ വാർദ്ധക്യത്തോട് അടുക്കുന്നതായാണ് പഠനം .
പഠനത്തിൽ ഉറങ്ങാൻ ബുദ്ധിമുട്ട് ഉണ്ടാകുന്നതും ഉറങ്ങി പോകുന്നതുമായി ബന്ധപ്പെടുന്ന നിരവധി ബുദ്ധിമുട്ടുകൾ ആളുകൾ അനുഭവിക്കുന്നതായി കണ്ടെത്തി. അഞ്ച് വർഷത്തിന് ശേഷം സർവേ വീണ്ടും നടത്തുകയും ആളുകളുടെ തലച്ചോറ് സ്കാൻ ചെയ്ത് നേക്കുകയും ചെയ്തു. വീണ്ടും നടത്തിയ സ്കാനിങ്ങിലൂടെ ഉറക്ക പ്രശ്നങ്ങള്‍ തലച്ചോറിൻ്റെ പ്രായത്തെ ഏങ്ങനെ ബാധിക്കും എന്നതിന് ഒരു ഉത്തരം ലഭിച്ചു. ഉറക്ക പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ആളുകൾക്ക് 1.6 വർഷം വേഗത്തിൽ മസ്തിഷ്ക വാർദ്ധക്യം ഉണ്ടാക്കുന്നു എന്നാണ് കണ്ടെത്തിയത്.
ചെറിയ ഉറക്കമില്ലായ്മ അല്ലെങ്കിൽ ഇടയ്ക്കിടെ ഉണരുന്നത് പോലെ നിസ്സാരമെന്ന് തോന്നുന്ന ഉറക്കപ്രശ്നങ്ങൾ തലച്ചോറിൻ്റെ ആരോഗ്യത്തെ ബാധിക്കുന്നതായി ഇതിലൂടെ വ്യക്തമായി. ഇത്തരം പ്രശ്നങ്ങൾ മെമ്മറി പ്രശ്നങ്ങൾ ഉണ്ടാക്കുകയും, പ്രോസസ്സിംഗ് വൈകിപ്പിക്കുകയും, വാർദ്ധക്യവുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നും കണ്ടെത്തി.
പഠനത്തിൽ മസ്തിഷ്ക ആരോഗ്യത്തിന് കൃത്യമായ ഉറക്കത്തിൻ്റെ പ്രാധാന്യം എടുത്തു പറയുന്നു . കൃത്യമായ ഉറക്ക ഷെഡ്യൂൾ പാലിക്കണമെന്നും ഉറങ്ങുന്നതിനുമുമ്പ് കഫീൻ, മദ്യം എന്നിവ ഒഴിവാക്കണമെന്നും റിലാക്സേഷൻ ടെക്നിക്കുകൾ ഉപയോഗിക്കണമെന്നും പറയുന്നുണ്ട്.