ഊണ് കഴിഞ്ഞ് അൽപ്പം കാരറ്റ് പായസം കുടിച്ചാലോ ?
സ്വാദൂറും കാരറ്റ് പായസം ഉണ്ടാക്കാം. ഊണ് കഴിച്ച ശേഷം ഒരു ഇത്തിരി മധുരം കഴിക്കാൻ ഇഷ്ടമുള്ളവരാണ് ഏറെ പേരും. അപ്പോൾ വെറൈറ്റിയായിട്ട് കാരറ്റ് പായസം തന്നെയായികൊട്ടെ.
ആവശ്യമായ ചേരുവകള്‍
കാരറ്റ് ചുരണ്ടിയത്- 2 കപ്പ്
പാല്‍- രണ്ട് കപ്പ്
പഞ്ചസാര- അര കപ്പ്
നെയ്യ്- അര ടേബിള്‍ സ്പൂണ്‍ – അര ടീസ്പൂണ്‍
കശുവണ്ടി – 8 എണ്ണം പൊട്ടിച്ചത്
കുങ്കുമം – നാല് ഇതള്‍
ഏലയ്ക്കപ്പൊടി – കാല്‍ ടീസ്പൂണ്‍
തയ്യറാക്കുന്ന വിധം
ഒരു പാത്രത്തില്‍ അര ടേബിള്‍ സ്പൂണ്‍ നെയ് ചേര്‍ക്കുക. ചൂടായതിന് ശേഷം അതിലേക്ക് ചുരണ്ടിവെച്ച കാരറ്റ് ചേര്‍ക്കുക. അല്‍പ്പ നേരം വഴറ്റുക. ഇതിന് ഒരു 7-10 മിനിറ്റ് വേണ്ടിവരും. അതുവരെ ചെറുചൂടില്‍ നന്നായി ഇളക്കുക.
ഇതിലേക്ക് ഒരു കപ്പ് പാല്‍ ഒഴിച്ച് ചെറു ചൂടില്‍ തിളപ്പിക്കുക. കാരറ്റ് നന്നായി വേവുന്നത് വരെ ഇത് തിളപ്പിക്കുക. കാരറ്റ് വെന്ത് കഴിഞ്ഞാല്‍ ഇതിലേക്ക് പഞ്ചസാര ചേര്‍ത്ത് അഞ്ച് മിനിറ്റ് വേവിക്കുക. നന്നായി ഇളക്കുക.ഏലയ്ക്കപ്പൊടി, കുങ്കുമ ഇതള്‍, നെയ്യ് എന്നിവ ചേർത്ത് വാങ്ങുക.