വയറു നിറയെ കഴിക്കുകയും വേണം, ഡയറ്റ് വിടാനും പറ്റില്ല; വയറുനിറയെ ഭക്ഷണം കഴിച്ചുകൊണ്ട് ഡയറ്റ് ചെയ്യാനുമുണ്ട് കുറുക്കുവഴി

 

ഭക്ഷണം നിയന്ത്രിക്കണം, പക്ഷെ വിശപ്പ് സഹിക്കാൻ വയ്യ എന്നാണോ? വയറുനിറയെ ഭക്ഷണം കഴിച്ചുകൊണ്ട് ഡയറ്റ് ചെയ്യാനുമുണ്ട് കുറുക്കുവഴികൾ.. ഡയറ്റ് ചെയ്യുമ്പോൾ മിക്കവാറും ആളുകൾ നേരിടുന്ന പ്രശ്‌നമാണ് വിശപ്പ് സഹിക്കാൻ കഴിയാത്തത്.

വയറു നിറയെ ഭക്ഷണം എത്താതിനാലാണ് ഇത്തരത്തിൽ വിശപ്പ് സഹിച്ച് ഇരിക്കേണ്ടി വരുന്നത്. അതേസമയം വിശപ്പിനെ ശമിപ്പിക്കാൻ വയറു നിറയെ കഴിക്കുകയാണെങ്കിൽ ഡയറ്റ് കൊണ്ടുപോകാൻ കഴിയുകയുമില്ല. അതുകൊണ്ട് തടി കുറയാൻ ഭക്ഷണം ക്രമീകരിച്ച് കഴിക്കണം എന്ന് ആഗ്രഹിക്കുന്നവർ വിശപ്പിനെ ശമിപ്പിച്ച് ഡയറ്റ് ചെയ്യാനുള്ള മാർഗങ്ങളാണിത്..

1. രണ്ട് മുട്ടയുടെ വെള്ളയിൽ കാരറ്റും സവാളയും അരിഞ്ഞ് ഓംലെറ്റ് ഉണ്ടാക്കാം. വയറ് നിറയും, കലോറി ഒട്ടുമില്ല.

2. ഉള്ളിയും ഇഞ്ചിയും ചതച്ചിട്ട മോരിൻ വെള്ളം ഒരു ഗ്ലാസ് നിറയെ കുടിക്കുക. 15 മിനിറ്റിന് ശേഷം മാത്രം ചോറുണ്ണുക. അങ്ങനെയെങ്കിൽ പെട്ടെന്ന് വിശപ്പ് അടങ്ങുകയും അധികം കഴിക്കാൻ തോന്നാതിരിക്കുകയും ചെയ്യും.

3. ആറ് അല്ലി വെളുത്തുള്ളി ഗ്യാസടുപ്പിൽ ഒന്ന് ചൂടാക്കി കഴിക്കൂ, ഭാരം കുറയ്‌ക്കാൻ നല്ലതാണ്.

4. ഉലുവ വറുത്ത് പൊടിച്ച് മോരിൽ ചേർത്ത് കഴിക്കുന്നതും ഭാരം കുറയാൻ നന്ന്. പ്രമേഹം, പ്രഷർ, കൊളസ്‌ട്രോൾ എന്നിവയും കുറയും.