ഉച്ചയ്ക്ക് ഊണിന് നല്ല കിടിലൻ മാങ്ങാ അച്ചാറായാലോ?; ഈ രീതിൽ തയാറാക്കിയാൽ കേടാകാതെ സൂക്ഷിക്കാം
Nov 15, 2023, 13:31 IST
മാങ്ങാ അച്ചാർ ഇതു പോലെ ഉണ്ടാക്കി നോക്കു.. ഏറെ നാൾ കേടുകൂടാതെ ഇരിക്കും.
ചേരുവകൾ
1 .പച്ച മാങ്ങ-650 ഗ്രാം
2. കാശ്മീരി മുളക് പൊടി -2 ടേബിൾ സ്പൂൺ അല്ലെങ്കിൽ സാധാരണ മുളകുപൊടി - 1 1/2 ടേബിൾ സ്പൂൺ
3.ഉലുവ വറത്തു പൊടിച്ചത് - 3/4 ടീസ്പൂൺ
4.കായം പൊടിച്ചത് - 1/2 ടീസ്പൂൺ
5.കടുക് പൊടിച്ചത് (പച്ച കടുക് മിക്സിയിൽ ഇട്ടു പൊടിച്ചത് ) - 2 1/2 ടേബിൾ സ്പൂൺ
6.വെളുത്തുള്ളി - 5 തൊട്ടു 6 അല്ലി (നിർബന്ധമില്ല )
7.നല്ലെണ്ണ - 50 മില്ലി
8.ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
- മാങ്ങാ നന്നായി കഴുകി തുടച്ച ശേഷം കഷ്ണങ്ങൾ ആക്കി മുറിച്ചെടുക്കുക. തീരെ ചെറിയ കഷ്ണങ്ങൾ ആക്കരുത്.
- അതിനുശേഷം ഒരു പാനിൽ ഒരു ടീസ്പൂൺ നല്ലെണ്ണ ചൂടാക്കി മാങ്ങാ കഷ്ണങ്ങൾ ഒരു 2 മിനിറ്റ് ചൂടാക്കി എടുക്കുക.
അല്ലെങ്കിൽ
- മാങ്ങാ കഷ്ണത്തിൽ ഉപ്പ് ചേർത്ത് ഇളക്കിയ ശേഷം വെയിലത്ത് 2 മണിക്കൂർ വച്ചാലും മതി.
- ഈ രണ്ടു രീതിയിൽ ഏതെങ്കിലും ഒന്ന് ചെയ്താൽ മതി. ഇങ്ങനെ ചെയുന്നത് കൊണ്ട് മാങ്ങാ കഷ്ണങ്ങൾ ഒന്ന് ചുങ്ങി അതിൽ നിന്നും വെള്ളം ഊർന്നു വരും. അപ്പോൾ അച്ചാറിൽ വേറെ വെള്ളം ചേർക്കേണ്ട ആവശ്യമില്ല.
- ചൂടാക്കിയ മാങ്ങാ കഷ്ണങ്ങൾ ആവശ്യത്തിന് ഉപ്പ് ഇട്ട് ഇളക്കി നന്നായി ചൂടാറിയ ശേഷം അടുത്ത ദിവസം വരെ അടച്ചു വക്കുക.
- അടുത്ത ദിവസം മാങ്ങയിലേക്ക് 2 മുതൽ 5വരെ ഉള്ള പൊടികൾ എല്ലാം ചേർത്ത് നന്നായി ഇളക്കുക.
- ഒരു ചീന ചട്ടിയിൽ നല്ലെണ്ണ നന്നായി ചൂടാക്കി വെളുത്തുള്ളി ഇട്ട് മൂപ്പിക്കുക.
- അതിനുശേഷം മാങ്ങയിലേക്കു ഒഴിക്കുക. നന്നായി ഇളക്കി ഒന്ന് രണ്ടു ദിവസം വയ്ക്കുക. അതിനുശേഷം വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിച്ച് വച്ച് ഉപയോഗിക്കാം.